കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വീണ്ടും പ്രളയ ഭീതിയില്‍; ഏഴ് ഡാമുകള്‍ തുറന്നു... ഇടുക്കി ഡാം ഉടന്‍ തുറക്കും; സര്‍വ്വത്ര ജാഗ്രത

Google Oneindia Malayalam News

തിരുവനന്തപുരം: മഹാപ്രളയത്തിന്റെ പ്രഹരത്തില്‍ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല. അതിനിടെ വീണ്ടും കടുത്ത പ്രളയം ഉണ്ടായേക്കാം എന്ന ആശങ്ക പരത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏഴ് അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇതിനകം തന്നെ തുറന്നുകഴിഞ്ഞു.

ന്യൂനമർദ്ദം: കൊച്ചിയിൽ നിന്ന് പോയ 150 ബോട്ടുകളെ കുറിച്ച് വിവരമില്ല, മുന്നറിയിപ്പ് ലഭിച്ചിട്ടില്ലന്യൂനമർദ്ദം: കൊച്ചിയിൽ നിന്ന് പോയ 150 ബോട്ടുകളെ കുറിച്ച് വിവരമില്ല, മുന്നറിയിപ്പ് ലഭിച്ചിട്ടില്ല

തൃശൂരിലെ ചിമ്മിനി ഡാമും തെന്‍മല പരപ്പാര്‍ ഡാമുകളും തുറന്നു. തെന്‍മല ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടുണ്ട്. അരുവിക്കര ഡാമും നെയ്യാര്‍ ഡാമും തുറന്നുകഴിഞ്ഞു. മാട്ടുപ്പെട്ടിയിലേയും പൊന്‍മുടിയിലേയും ഡാമുകളിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Dam

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും. നാല്‍പത് സെന്റീമീറ്റര്‍ ആയിരിക്കും ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്റില്‍ അമ്പത് ഘനമീറ്റര്‍ വെള്ളം ആയിരിക്കും ഒഴുക്കി വിടുക. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചനഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചന

പമ്പ, മൂഴിയാര്‍, കക്കി, ആനത്തോട് അണക്കെട്ടുകളും വൈകാതെ തുറക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ നടന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവച്ചു. കഴിഞ്ഞ പ്രളയത്തില്‍ നശിച്ചവയുടെ പുനര്‍നിര്‍മാണം ആയിരുന്നു നടന്നുവന്നിരുന്നത്.

വടക്കന്‍ ജില്ലകളിലും മുന്നറിയിപ്പ് ശക്തമാണ്. ബാണസുര സാഗര്‍ ഡാമിന്റെ ഷട്ടറുകളും കക്കയം ഡാമിന്റെ ഷട്ടറുകളും ഒക്ടോബര്‍ അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ തുറക്കും.

Recommended Video

cmsvideo
വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് മഴ | Morning News Focus | Oneindia Malayalam

ഈ ഭീതി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭീതിയും. ഓഖി പോലെ തന്നെ അതിശക്തമായിരിക്കും ലുബാന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ലുബാന്‍ കൂടുതലും തീരമേഖലയില്‍ ആയിരിക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. എന്നാല്‍ ചുഴലിക്കാറ്റിനോടനുബന്ധിച്ച് അതി ശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

English summary
Due to heavy rain, 7 Dams in Kerala opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X