Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; അതിതീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അതിജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. നേരത്തെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിൽ മൂന്ന് ജില്ലകൾക്കാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് നൽകിയിരിക്കുന്നത്.

1

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ‌മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതിൽ മൂന്ന് ജില്ലകൾക്കാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം റെഡ് അലർട്ട് നൽകിയിരിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

2

ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തീവ്ര ന്യൂനമർദ്ദം നവംബർ 18 ഓടെ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. വടക്കൻ തമിഴ്നാടിന് മുകളിലും തെക്ക്-കിഴക്കൻ അറബികടലിലും ചക്രവാതചുഴി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

3

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്യുന്നത്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയിൽ ഇന്നലെ കൂടുതൽ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് പലയിടത്തും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗര - ഗ്രാമ പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മലയോരമേഖലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്നുണ്ട്. ജില്ലയിൽ 37 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അത്യാവശ്യത്തിനല്ലാത്ത എല്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്.

4

ജില്ലയിൽ മൈനിങ് - ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു. മണ്ണിടിച്ചിലുണ്ടായ തിരുവനന്തപുരം - നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.കുഴിത്തുറ റെയിൽവേ ട്രാക്ക് ഇപ്പോഴും വെള്ളത്തിലാണ്. ഇന്നലെ മണ്ണിടിഞ്ഞ സ്ഥലത്ത് വീണ്ടും ഇന്ന് മണ്ണിടിഞ്ഞിരുന്നു. പാറശ്ശാല മുതൽ ഇരണിയൽ വരെയുള്ള ഭാഗത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. റെയിൽവേ ട്രാക്കിലെ മണ്ണുമാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

5

വിഴിഞ്ഞം ഹാർബറിന് സമീപത്തെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ജില്ലയുടെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ ഇപ്പോഴും പെയ്യുകയാണ്. പല കേന്ദ്രങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുള്ളതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

6

പത്തനംതിട്ടയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായതായി സംശയം. അടൂർ ഏനാത്തും കൊടുമണ്ണിലുമാണ് ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെങ്ങന്നൂരിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി 29 പേരെ മാറ്റിപ്പാർപ്പിച്ചു. അപ്പർ കുട്ടനാട്ടിലെ ചെങ്ങന്നൂർ, തിരുവല്ല മേഖലകളിലും മഴ പെയ്യുന്നുണ്ട്. ചെന്നിത്തല, വെന്മണി, മാന്നാർ, ചെറിയനാട്, ബുധനൂർ പഞ്ചായത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കുട്ടനാട്ടിൽ ജലനിരപ്പുയർന്നു.

7

അച്ചൻകോവിൽ, കുട്ടമ്പേരൂർ, പുത്തനാർ നദികൾ കരകവിഞ്ഞൊഴുകി. പുനലൂർ, ആര്യങ്കാവ് ഉൾപ്പെടെയുള്ള കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ തുടരുകയാണ്. കൊല്ലം എം.സി റോഡിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനാപുരത്ത് ചില ഭാഗങ്ങളിൽ വെള്ളം കയറി. ശബരിമലയിലേക്കുള്ള പ്രധാന പാതയാണിത്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ആര്യങ്കാവ്, തെന്മല എന്നിവടങ്ങളിലെ എസ്റ്റേറ്റുകളിൽ നിന്നുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ തെന്മല ഡാമിൻ്റെ ഷട്ടറുകൾ 20 സെൻറീമീറ്റർ വരെ ഉയർത്തിയിട്ടുണ്ട്. ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് നാളെയും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, ആലപ്പുഴ, തൃശൂർ പത്തനംതിട്ട എന്നിവിടങ്ങളിലും സാധാരണതോതിൽ മഴ പെയ്യുന്നുണ്ട്.

Recommended Video

cmsvideo
    തെക്കൻ കേരളത്തിൽ ദുരിത പെയ്‌ത്ത്, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+