Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മഴ 2018 ന് സമാനമായ രീതിയിൽ തകർത്ത് പെയ്യുമോ?; യൂറോപ്യന്‍ മോഡലുകൾ പറയുന്നതിങ്ങനെ

ഇത്തവണത്തെ കാലവസ്ഥയെക്കുറിച്ച് രണ്ട് അഭിപ്രായമാണ്. ഇത്തവണ കാലാവസ്ഥ കനക്കുമെന്നും എന്നാൽ മൺസൂൺ‌ പതിവിലും കുറവായിരിക്കുമെന്നും അഭിപ്രായം. ഇത്തവണ കാലവർഷം കനക്കുമെന്ന് യൂറോപ്യൻ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കി ഒരു വിഭാ​ഗം ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ മഴ കുറയുമെന്ന വാദം ആണ് നോവ എന്ന അമേരിക്കൻ ശാസ്ത്രകേന്ദ്രത്തിൻറെ പഠനങ്ങളെ ആധാരമാക്കി ഉയർന്നുവരുന്നത്. ഏപ്രിൽ 15 ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മൺസൂൺ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

ഈ വർഷത്തെ മൺസൂൺ മഴ ശക്തമായിരിക്കും എന്നും കേരളത്തിൽ 2018 ന് സമാനമായ രീതിയിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. യൂറോപ്യൻ സെന്റർ ഫോർ മീഡിയെ റേഞ്ച് വെതർ ഫോർകാസ്റ്റിൻറെ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൂടും തണുപ്പും ഇടവിട്ട് കൂടുന്നത് മൺസൂൺ ശക്തിപ്പെടുത്തുമെന്നാണ് ഈ മോഡൽ പറയുന്നത്.

Rain

അതേസമയം മൺസൂൺ പതിവിലും കുറവായിരിക്കുമെന്നുള്ള വാദവലും ഉയരുന്നുണ്ട്. അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ കാലാവസ്ഥാ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം . എൽ നിനോ എന്ന പ്രതിഭാസത്തെ തുടർന്ന് പസഫിക്ക് സമുദ്രത്തിലെ ചൂട് കൂടുകയും അത് മൺസൂൺകാറ്റുകളെ ദുർബലമാക്കുകയും ചെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2009, 2014, 2015 വർഷങ്ങളിൽ എൽ നിനോ വരുകയും മൺസൂൺ മഴ കുറയുകയും ചെയ്തു. ഈ മാസം 15 ന് ഇന്ത്യൻകാലാവസ്ഥാ വകുപ്പ് ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനം പ്രസിദ്ധീകരിക്കും.

എന്നാൽ സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ പരക്കെ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കണ്ണൂർ,കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. മധ്യ- തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുന്നത് എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+