ലൗ ജിഹാദ് ചെറുക്കാന്‍ ക്രിസ്ത്യന്‍ ഗ്രൂപ്പിന് സഹായം സംഘപരിവാര്‍...!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍ വേരുറപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിക്കുമ്പോള്‍ ഒരിടവേളയ്ക്ക് ശേഷം ലൗജിഹാദ് വാദം അവര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഭൂരിപക്ഷ ഹിന്ദുക്കളുടെ പിന്തുണ തേടി മാത്രം കേരളത്തില്‍ വിജയിക്കാനാവില്ലെന്ന് സംഘപരിവാരത്തിന് അറിയാം. ക്രിസ്ത്യാനികളെ കൂടെ നിര്‍ത്താനുള്ള പലവിധ ശ്രമങ്ങള്‍ നടക്കുന്നു. അതിലൊന്നാണ് ലൗ ജിഹാദിന്റെ പേരിലുള്ള രക്ഷക വേഷം കെട്ടല്‍. ന്യൂസ് മിനുട്ടാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോടതിയുടെ ചിലവിൽ സുരേന്ദ്രൻ നിയമസഭയിലെത്തില്ല...!! കള്ളവോട്ട് ചെയ്ത പരേതർ ജീവനോടെ...!!

ലൗ ജിഹാദിന്റെ പേരിൽ

ലൗ ജിഹാദിന്റെ പേരിൽ

ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുകയാണെന്ന് ആരോപിച്ച് സംഘപരിവാറുകാര്‍ കേരളത്തില്‍ വിഷം വിതയ്ക്കാന്‍ ഏറെ ശ്രമം നടത്തിയിരുന്നു. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് കോടതി പറഞ്ഞിട്ടും സംഘികള്‍ ഒളിഞ്ഞും തെളിഞ്ഞും മതംമാറിയുള്ള പ്രണയങ്ങളേയും വിവാഹങ്ങളേയും ആക്രമിക്കുന്നുണ്ട്.

സംഘികൾ ഒരുങ്ങിത്തന്നെ

സംഘികൾ ഒരുങ്ങിത്തന്നെ

ലൗജിഹാദിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനും ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനും എന്ന പേരില്‍ സംഘികള്‍ക്കിടയില്‍ വാട്‌സ് ഗ്രൂപ്പും ഓണ്‍ലൈന്‍ ചര്‍ച്ചകളും വന്‍തോതില്‍ നടക്കുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടികളെ മാത്രമല്ല ക്രിസ്ത്യന്‍ പെണ്‍കുട്ടികളേയും രക്ഷിക്കാനുള്ള മൊത്തക്കച്ചവടം സംഘികള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ക്രിസ്ത്യൻ ഹെൽപ് ലൈനും

ക്രിസ്ത്യൻ ഹെൽപ് ലൈനും

ലൗ ജിഹാദിനെ നേരിടാന്‍ ക്രിസ്ത്യന്‍ സംഘടനകളും സംഘപരിവാറും ഒന്നിക്കുകയാണ് എന്ന വാര്‍ത്തയാണ് ന്യൂസ് മിനുട്ട് പുറത്ത് വിട്ടിരിക്കുന്നത്. പതിനെട്ടോളം സഭകളാണേ്രത ലൗ ജിഹാദിനെ നേരിടാന്‍ ഹെല്‍പ് ലൈന്‍ രൂപീകരിക്കുന്നത്.

സംഘപരിവാർ സഹായം

സംഘപരിവാർ സഹായം

ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച അംഗം രജ്ഞിത്ത് അബ്രഹാം തോമസിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഈ ഹെല്‍പ് ലൈന്‍ രൂപീകരണം. നേരത്തെ സംഘപരിവാര്‍ കൊണ്ടുവന്ന ഹിന്ദു ഹെല്‍പ് ലൈനിന് സമാനമാണ് ക്രിസ്ത്യന്‍ ഹെല്‍പ് ലൈനും.

വലിയ തോതിൽ മതംമാറ്റമത്രേ

വലിയ തോതിൽ മതംമാറ്റമത്രേ

വിവാഹം ചെയ്ത് മുസ്ലിംമായി മാറിയ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ പരിപാടികള്‍ സജീവമായതെന്നത് ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ യുവതികളും വളരെ വലിയ തോതില്‍ മതം മാറ്റപ്പെടുന്നുണ്ടെന്നാണ് സംഘപരിവാര്‍ വ്യക്തമാക്കുന്നത്.

ജൂലൈ മുതൽ സജീവം

ജൂലൈ മുതൽ സജീവം

ഹിന്ദു-ക്രിസ്ത്യന്‍ ഹെല്‍പ് ലൈനുകള്‍ പരസ്പര സഹകരണത്തോടെ ആവും പ്രവര്‍ത്തിക്കുകയെന്ന് രഞ്ജിത്ത് എബ്രഹാം തോമസ് പറയുന്നു. ജൂലൈ മുതല്‍ എറണാകുളത്ത് ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ സജീവമാകുമെന്നും രഞ്ജിത്ത് പറയുന്നു.

ലൗജിഹാദ് കൂടുതലെന്ന്

ലൗജിഹാദ് കൂടുതലെന്ന്

മധ്യകേരളത്തിലും ഉത്തര കേരളത്തിലും ഇത്തരം ലൗജിഹാദ് പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. മലപ്പുറം നഴ്‌സിംഗ് കോളേജിലേയും മെഡിക്കല്‍ കോളേജിലേയും പെണ്‍കുട്ടികള്‍ ഈ കെണിയില്‍ പെട്ടതായും രഞ്ജിത്ത് ആരോപിക്കുന്നു

English summary
Helpline to save Kerala Christians from 'love jihad', and a BJP Minority Morcha man’s behind it
Please Wait while comments are loading...