Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമാ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണം; നിർണായക ഉത്തരവുമായി വിവാരാവകാശ കമ്മീഷൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ എ എ അബ്ദുൽ ഹക്കീമിന്റേതാണ് ഉത്തരവ്. ആർടിഐ നിയമപ്രകാരം വിലക്കെപ്പട്ടവ ഒഴിച്ച് ഒരു വിവരവും മറച്ചുവയ്ക്കരുതെന്നാണ് കമ്മീഷന്റെ നിർദ്ദേശം.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുത്. നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10 A പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നും കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 25 നകം റിപോർട്ട് അപേക്ഷകർക്ക് നൽകണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് ഗവ സെക്രട്ടറി ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. റിപോർട്ട് പുറത്ത് വിടാത്ത ഉദ്യോഗസ്ഥ നിലപാടിനേയും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. മുൻ വിധിയോടെയാണ് സാംസ്കാരിക വകുപ്പ് വിവരങ്ങൾ നിഷേധിച്ചതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.

hemacommision

ഒന്നാം എൽഡിഎഫ് സർക്കാരായിരുന്നു ഹേമ കമ്മീഷനെ നിയോഗിച്ചത്. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു സി സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് വേണ്ടിയായിരുന്നു കമ്മിറ്റി രൂപീകരിച്ചത്.

ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു സമിതി. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്.

ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശമെങ്കിലും ഏകദേശം രണ്ടര വർഷത്തോളം എടുത്ത് 2019 ഡിസംബർ 31 നായിരുന്നു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. മൊഴിനൽകിയവരുടെ സ്വകാര്യത പുറത്താകുമെന്നതടക്കമുളള ന്യായങ്ങളായിരുന്നു ഇതിന് കാരണമായി സർക്കാർ പറഞ്ഞത്. എന്നാൽ സർക്കാർ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യു സി സി അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിലെ പല പ്രമുഖരേയും സംരക്ഷിക്കാനാണ് റിപ്പോർട്ട് മറച്ചുവെയ്ക്കുന്നതെന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. റിപ്പോർട്ട് പുറത്തുവിട്ടാൽ പല വിഗ്രഹങ്ങളും ഉടഞ്ഞുപോകുമെന്ന് ഡബ്ല്യു സി സി അംഗങ്ങൾ തുറന്നടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+