ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല: സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്ന് വിവരാവകാശ മറുപടി
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടില്ല. വിവരാവകാശ അപേക്ഷയ്ക്കാണ് ഇത്തരമൊരു മറുപടി ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചതാണ് ഹേമ കമ്മീഷന്‍. ഇവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അത് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സ്വകാര്യ വിവരങ്ങള്‍ ഉള്ളത് കൊണ്ട് പുറത്തുവിടാനാവില്ലെന്നാണ് നിലപാട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേ പടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ഒന്‍പതാം തിയതിയാണ് അപേക്ഷ നല്‍കിയത്.

2019ലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെബി വത്സലകുമാര്‍ എന്നിവരെ അംഗങ്ങളാക്കി ഒരു കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ആ വര്‍ഷം ഡിസംബര്‍ 31ന് കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നൂറ് പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഇതിന്റെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഡബ്ല്യുസിസി അടക്കമുള്ളവര്‍ ഹേമ കമ്മീഷനെതിരെ രംഗത്ത് വന്നിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ലെന്ന് സര്‍ക്കാരിനോട് ഡബ്ല്യുസിസി ചോദിച്ചിരുന്നു. അതേസമയം വ്യക്തിവിവരങ്ങള്‍ നല്‍കാതെ തന്നെ സര്‍ക്കാരിന് മറുപടി നല്‍കാമെന്നും പരാതിക്കാരി പറഞ്ഞു.
്അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാരി പറഞ്ഞു. സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ജനങ്ങള്‍ അറിയണമെന്നും ഇവര്‍ പറയുന്നു. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യുസിസിടുടെ ആഗ്രഹം.












Click it and Unblock the Notifications