കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സില്ല.. പോരാത്തതിന് മസിലുപിടുത്തവും; കേരളം വെറുതെ പിടിക്കാനാകില്ലെന്ന് നദ്ദ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തിലെ പല ബി ജെ പി നേതാക്കള്‍ക്കും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണ് എന്ന വിമര്‍ശനം ജെ പി നദ്ദ ആവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നദ്ദ.

സംസ്ഥാനത്ത് വിവിധ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബി ജെ പി നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും സമയം കണ്ടെത്തണം എന്നും ജെ പി നദ്ദ നേതാക്കളോട് നിര്‍ദേശിച്ചു.

1

മസില്‍ പിടിച്ച് ജനങ്ങളോട് പെരുമാറുന്ന രീതിയേയും യോഗത്തില്‍ ജെ പി നദ്ദ പരിഹസിച്ചു. ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരും മുഖവും പോലും സമ്മതിദായകര്‍ക്ക് ഇപ്പോള്‍ ഓര്‍മയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെംഗളൂരു കേന്ദ്രമായ ഏജന്‍സിയെ കൊണ്ട് ഇക്കാര്യത്തില്‍ സര്‍വെ നടത്തി ബോധ്യപ്പെട്ടു എന്നാണ് നേതൃത്വം പറയുന്നത്.

'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി'ആരും ഇതില്‍ വീഴരുത്... മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു'; ദുരനുഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി

2

ബി ജെ പി നേതാക്കളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത് വളരെ കുറച്ചാളുകള്‍ മാത്രമാണ്. അവരില്‍ തന്നെ ഭൂരിപക്ഷം പേരും നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ പോലും അല്ല. കേരളത്തില്‍ ഒരിക്കലും അധികാരം ലഭിക്കില്ലെന്ന വിചാരം പാടില്ല എന്നും നദ്ദ പറഞ്ഞു. കേരളം സി പി ഐ എമ്മിനും കോണ്‍ഗ്രസിനും തീറെഴുതി കൊടുത്തിരിക്കുകയല്ല.

സെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതിസെലിബ്രിറ്റികള്‍ക്കും അവകാശങ്ങളുണ്ട്, ഈ മനുഷ്യന്‍ എന്ത് പിഴച്ചു? ഷാരൂഖിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

3

എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്നില്ല എങ്കില്‍ അത്തരം നേതാക്കള്‍ ജനമനസില്‍ നിന്ന് പുറത്താകും എന്നും ജെ പി നദ്ദ ഓര്‍മിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ മാസത്തില്‍ 20 ദിവസമെങ്കിലും അതത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് ജെ പി നദ്ദ നിഷ്‌കര്‍ഷിക്കുന്നത്.

മാപ്പ് കൊണ്ട് കാര്യമില്ല.. മുന്‍പും പരാതികള്‍, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എമാപ്പ് കൊണ്ട് കാര്യമില്ല.. മുന്‍പും പരാതികള്‍, കടുത്ത നടപടി?; ശ്രീനാഥ് ഭാസിക്കെതിരെ കെ.എഫ്.പി.എ

4

സി പി ഐ എം, കോണ്‍ഗ്രസ് തുടങ്ങി മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തകരോടെല്ലാം സംസാരിച്ച് കൊണ്ടിരിക്കണം എന്നും മത, സാമുദായിക നേതാക്കളെ തുടര്‍ച്ചയായി സന്ദര്‍ശിക്കണം എന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദികളെയും കൂടെനിര്‍ത്താനാകണം എന്നും ജെ പി നദ്ദ കേരളത്തിലെ നേതാക്കളോട് നിര്‍ദേശിച്ചു. അതേസമയം കേരളം ഭീകരതയുടെ കേന്ദ്രമായി മാറിയെന്ന് ജെ പി നദ്ദ പറഞ്ഞു.

5

തിരുവനന്തപുരത്ത് ബി ജെ പിയുടെ ബൂത്ത് ലെവല്‍ ഭാരവാഹികളോട് സംസാരിക്കവെയാണ് ഈ വിമര്‍ശനം. കേരളം ഇപ്പോള്‍ തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു എന്നും ഫ്രിഞ്ച് ഗ്രൂപ്പുകളുടെ ഹോട്ട്സ്പോട്ടായി കേരളം മാറിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിതം സുരക്ഷിതമല്ല. വര്‍ഗീയ സംഘര്‍ഷം വര്‍ധിച്ചുവരികയാണ്.

6

അക്രമം സൃഷ്ടിക്കുന്ന, അക്രമത്തില്‍ വിശ്വസിക്കുന്ന, അക്രമത്തെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാരിന്റെ മൗനപിന്തുണയുണ്ട്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നിയമലംഘനം നമ്മള്‍ പോരാടേണ്ട ഒന്നാണ് എന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മിന്റേയും ഇടതുസര്‍ക്കാരിന്റെയും പ്രത്യയശാസ്ത്ര പ്രതിബദ്ധത നേര്‍ത്ത് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

7

സര്‍ക്കാരില്‍ രാജവംശ ഭരണമാണ് നടക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഒരു മകള്‍, ഒരു മരുമകന്‍. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ ഭരണത്തില്‍ ഇടപെടുന്നുണ്ട്. സി പി ഐ എമ്മിന്റെ പ്രത്യയശാസ്ത്ര ദ്രവീകരണം പാര്‍ട്ടിയെ അഴിമതിയിലേക്കും രാജവംശ ഭരണത്തിലേക്കും താഴ്ത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു.

8

ലോകായുക്തയില്‍ കേരള നിയമസഭ പാസാക്കിയ വിവാദ ബില്ലിനെ പരാമര്‍ശിച്ച നദ്ദ, ഉദ്യോഗസ്ഥന്റെ അധികാരം നേര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു. കേരളം കടക്കെണിയിലാണെന്നും നദ്ദ പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയങ്ങള്‍ കാരണം കേരളത്തിലെ ജനങ്ങള്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
here is BJP National President JP Nadda's suggestions to strengthen BJP's activities in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X