കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

Google Oneindia Malayalam News

കോഴിക്കോട്: ബോഡി ഷെയിമിംഗ് തമാശകള്‍ ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ് എന്ന് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീര്‍. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കോട്ടയം നസീര്‍. താന്‍ എല്ലാ കാലത്തും കോമഡി ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട് എന്നും കോട്ടയം നസീര്‍ പറയുന്നു.

തമാശകളിലെയും സ്‌കിറ്റുകളിലേയും ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കോട്ടയം നസീറിന്റെ മറുപടി. കോമഡി പല രീതിയില്‍ വിമര്‍ശിക്കുന്ന കാലം കൂടിയാണ് ഇത. കോമഡി പറയുമ്പോള്‍ അതിനകത്തെ പൊളിറ്റിക്കല്‍ കറക്ടനസ്, സ്ത്രീ വിരുദ്ധത, ബോഡി ഷെയ്മിംഗ് ഇങ്ങനത്തെ കാര്യങ്ങളെ കുറിച്ചൊക്കെ പഠിക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുമോ എന്നായിരുന്നു കോട്ടയം നസീറിനോടുള്ള ചോദ്യം.

1

ഇതിന് കോട്ടയം നസീര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്... ഞാന്‍ എല്ലാ കാലത്ത് ഞാന്‍ ഏതെങ്കിലും രീതിയിലുള്ള ഒരുപാട് ഡബിള്‍ മീനിങ് ഉള്ള, വള്‍ഗാരിറ്റിയുള്ള തമാശകള്‍ ഒന്നും ഞാന്‍ പണ്ട് ചെയ്തിട്ടില്ല. ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യം എന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരോട് പറയുന്നത് തമാശ ഇത്തിരി കുറവാണെങ്കിലും കുഴപ്പമില്ല ആള്‍ക്കാര്‍ അയ്യേ എന്ന് പറയരുത്.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

2

കാരണം ഞാനും എന്റെ കുടുംബവും കൂടി ഇരുന്നിട്ടാണ് മിക്കപ്പോഴും ഈ പ്രോഗ്രാംസ് എല്ലാം കാണുന്നത്. എന്റെ അമ്മയും എന്റെ ഭാര്യയും എന്റെ കുഞ്ഞുങ്ങളും പെട്ടെന്ന് മുഖം ചുളിക്കുന്ന ഒരു സംഭവം ചെയ്യുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഒരു തോല്‍വിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ പണ്ടും അതിന് ശ്രമിച്ചിട്ടില്ല.

'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍'സ്വപ്‌ന അത്ര തരംതാണ സ്ത്രീയല്ല, നല്ല കഴിവുള്ളയാള്‍... ആരോപണങ്ങള്‍ അന്വേഷിക്കണം'; കെ സുധാകരന്‍

3

ഇപ്പോള്‍ ഈ പറഞ്ഞത് പോലെ വലിയ ബുദ്ധിമുട്ടാണ്. ഇനിയുള്ള കാലം എങ്ങനെയാണ് ഈ മിമിക്രിയില്‍ നമ്മള്‍ എങ്ങനെ പലര്‍ക്കും നില്‍ക്കാന്‍ പറ്റുമെന്ന് എനിക്ക് ഭയങ്കര ഡൗട്ട് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ തമാശയെഴുതുന്നവര്‍ക്ക്. ഒന്നും ചെയ്യാന്‍ പറ്റില്ല. എല്ലാ മാറ്റിവെച്ചിട്ട് തമാശയുണ്ടാക്കാനും പറ്റില്ല. ഇപ്പോള്‍ സിനിമകള്‍ എടുത്ത് നോക്കിയാല്‍ തന്നെ നാടോടിക്കാറ്റ് എന്ന സിനിമയെ കണ്ട് നമ്മള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്.

ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്ബീഫിനോട് നോ, സത്യപ്രതിജ്ഞ ചെയ്തത് ഭഗവദ് ഗീത തൊട്ട്..; 'ഇന്ത്യന്‍ പാരമ്പര്യം' മറക്കാത്ത ഋഷി സുനക്

4

പക്ഷെ അതില്‍ രണ്ട് ചെറുപ്പക്കാര് ജീവിക്കാന്‍ വേണ്ടി അവര് കാണിക്കുന്ന തത്രപ്പാടാണ്. അവര്‍ക്ക് വേദനയാണ് അത് നമുക്ക് തമാശയാക്കുന്നത്. എവിടെയെങ്കിലും ഒരാള്‍ക്ക് ഒരു നൊമ്പരം ഉണ്ടാകും അപ്പോഴെ ഒരുവശത്ത് തമാശയുണ്ടാകൂ എന്ന് പറയുന്ന സംഭവം ഉണ്ട്.

English summary
Here is what is Actor Kottayam Nazeer's opinion on body shaming and double meaning jokes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X