കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോകുന്നവര്‍ പോകട്ടെ എന്ന നിലപാട് ശരിയല്ല'; ഗുലാം നബി ആസാദിന്റെ രാജിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Google Oneindia Malayalam News

കാസർഗോഡ്: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിൽ പ്രതികരണവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പിന്തുണച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണമെന്നും കോൺഗ്രസിന് മികച്ച സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ വർക്കിംഗ് കമ്മിറ്റി നടക്കാനിരിക്കെയാണ് രാജിയെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു. 24 ന്യൂസിനോടായിരുന്നു പ്രതികരണം.

'പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോൾ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ് പാർട്ടി വിടാനുള്ള നാല് കാരണങ്ങൾ സോണിയ ഗാന്ധി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും' രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

RAJMOHAN UNNITHAN

ഗുലാം നബി ആസാദ് പുതിയ ദേശീയ പാർട്ടി രൂപവത്ക്കരിച്ചേക്കുമെന്ന് റിപ്പോർട്ടപകളുണ്ട്. ജമ്മു കശ്മീരിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പാർട്ടി രൂപവത്ക്കരണം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. ഗുലാം നബി ആസാദിന് പിന്തുണയർപ്പിച്ച ഏതാനും കശ്മീർ എം എൽ എമാരും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടിരുന്നു.

2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍2ാം ക്ലാസുകാരന്റെ ആഗ്രഹം കേട്ട് കയ്യടിച്ച് ഷെഫ് പിള്ള; നിങ്ങള്‍ക്കൊരു എതിരാളിയാവുമോ എന്ന് കമന്റുകള്‍

ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അമീൻ ഭട്ട് പറഞ്ഞിരുന്നു. ഗുലാം നബിയുമായുള്ള കൂടിക്കാഴച്ചക്ക് ശേഷമാണ് മുൻ എം എൽ എ കൂടിയായ അമീൻ ഭട്ടിന്റെ പ്രതികരണം. ബി ജെ പിയുമായി തങ്ങൾക്ക് ഒരുകൂട്ടുമില്ല.

ഇതെന്താ മഡോണയുടെ കല്യാണം കഴിഞ്ഞോ! കല്യാണ വേഷത്തില്‍ താരം..അന്തംവിട്ട് ആരാധകര്‍

തങ്ങൾ ബി ജെ പിയുടെ ബി ടീം അല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ​ഗുലാം നബി ആസാദ് നടത്തിയിരുന്നു. അനുഭവ പരിചയമുള്ള നേതാക്കളെ മാറ്റി നിർത്തിയതും അനുഭവ പരിചയമില്ലാത്ത സഹയാത്രികരുടെ സ്വാധീനവുമാണ് പാർട്ടി വിടാൻ കാരണായി പ്രധാനമായും ​ഗുലാം നബി ആസാദ് പറഞ്ഞത്.

English summary
Here's what Rajmohan Unnithan said about Ghulam Nabi Azad's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X