ശസ്ത്രക്രീയ നടക്കാത്തതിനാല്‍ ഇനി ഒരു മൃഗവും മരിക്കില്ല; ഗ്രാമീണ മേഖലയിലും ഹൈടെക് ആശുപത്രി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: ശസ്ത്രക്രീയ നടക്കാത്തതിനാല്‍ ഇനി ഒരു മൃഗവും മരിക്കില്ല . ആരോഗ്യ രംഗത്തെ മുന്നേറ്റം ഇനി മനുഷ്യര്‍ക്ക്‌ മാത്രമല്ല ,മൃഗങ്ങള്‍ക്കും വിദഗ്ധ ചികിത്സ. ഇത് നഗരത്തില്‍ നിന്നുള്ള വാര്‍ത്തയല്ല, ഗ്രാമീണ മേഖലയില്‍ നി ന്നുള്ള ഹൈടെക് മൃഗ ആശുപത്രിയുടെ വാര്‍ത്തയാണ് .ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വളയം മൃഗാശുപത്രിയിൽ പുതുതായി ഓപ്പറേഷൻ തിയേറ്റര്‍ സജ്ജീകരിച്ചത്.

വളയം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വളയം മൃഗാശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സുമതി നിർവഹിച്ചു.

hitech

സ്ഥിരം സമിതി ചെയർ പേഴ്സണൽ പി.എസ് പ്രീത അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.മേരി കെ അബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ രവീന്ദ്രൻ, ടിഎംവി അബ്ദുൽ ഹമീദ്, ടി.അജിത, സി.വി കുഞ്ഞബ്ദുല്ല, അംബുജ സി.പി, യു.കെ വത്സൻ, റീജ വി.പി പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ. പി.ഗിരീഷ് കുമാർ സ്വാഗതവും ഫീൽഡ് ഓഫീസർ അജിത് കുമാർ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hi-tech vetinery hospitals in rural regions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്