Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഐഎൻഎലിനെ പിളർത്താൻ ദേശീയ പ്രസിഡന്റ് വാക്കുകൊടുത്തത് ആർക്ക്? ലീഗിനോ ജമാ അത്തെ ഇസ്ലാമിക്കോ...'

കോഴിക്കോട്: ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാന്റെ കേരള സന്ദർശനത്തിൽ പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങും എന്നൊരു പ്രതീതിയായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ മധ്യസ്ഥ ശ്രമങ്ങളോട് തികച്ചും പ്രതികൂലമായ നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചത് എന്നാണ് അബ്ദുൾ വഹാബ് വിഭാഗം വ്യക്തമാക്കുന്നത്.

അനരഞ്ജനത്തിന്റെ വാതിലുകൾ എല്ലാം കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ആക്ഷേപം. അങ്ങനെ ചെയ്തുകൊണ്ട് തന്നെ, അനുരഞ്ജന നീക്കങ്ങൾ നടക്കുന്നു എന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ പുറത്ത് വിടുകയാണ് കാസിം ഇരിക്കൂർ വിഭാഗം എന്നാണ് വഹാബ് വിഭാഗത്തിന്റെ വിലയിരുത്തൽ.

ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന രീതിയിൽ ആണ് ദേശീയ പ്രസിഡന്റിന്റേയും കാസിം ഇരിക്കൂറിന്റേയും നീക്കം എന്നാണ് ആരോപണം. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ അണികൾക്ക് കടുത്ത എതിർപ്പുണ്ട്. അനുരഞ്ജന നീക്കങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന കാസിം പക്ഷത്തോടാണ് ഈ എതിർപ്പ്. ഈ സാഹചര്യത്തിലാണ് അനുരഞ്ജന നീക്കങ്ങൾ നടക്കുന്നു എന്ന രീതിയിൽ വാർത്തകൾ പുറത്ത് വിടുന്നത് എന്നാണ് ആക്ഷേപം.

2

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയാണ് അനുരഞ്ജന നീക്കങ്ങൾക്ക് മധ്യസ്ഥനായിരുന്നത്. ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാൻ കോഴിക്കോട് എത്തിയപ്പോൾ അദ്ദേഹവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ പ്രതീക്ഷ നൽകുന്ന ഒന്നും ഉണ്ടായില്ലെന്നാണ് വഹാബ് വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്. നേരത്തേയും അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളുമായും പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു.

3

ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ദേശീയ പ്രസിഡന്റ് തയ്യാറായിരുന്നില്ല എന്നാണ് വിവരം. ഇപ്പോൾ സംഭവിക്കുന്നതെല്ലാം പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ആണ്. അതിൽ പുറത്ത് നിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്ന നിലപാടിൽ ആണ് ദേശീയ പ്രസിഡന്റ്. ചില ആളുകൾ പാർട്ടിയിൽ നിന്ന് പുറത്ത് പോയി, അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. പാർട്ടിയിൽ ഒരു പിളർപ്പും ഉണ്ടായിട്ടില്ലെന്നതാണ് മുഹമ്മദ് സുലൈമാന്റെ നിലപാട്. അതുകൊണ്ട് തന്നെ, ഇടതുമുന്നണിയിലെ സ്ഥാനം സംബന്ധിച്ച് ആശങ്കകളില്ല എന്നാണത്രെ അദ്ദേഹം പ്രതികരിച്ചത്.

4

ഐഎൻഎലിനെ പിളർത്താൻ ദേശീയ പ്രസിഡന്റ് ആർക്കെങ്കിലും വാക്കുകൊടുത്തിട്ടുണ്ടോ എന്ന സംശയവും വഹാബ് വിഭാഗം ചോദിക്കുന്നുണ്ട്. മുസ്ലീം ലീഗുമായിട്ടാണോ അതോ ജമാഅത്തെ ഇസ്ലാമിയുമായിട്ടാണോ ഈ ഉടമ്പടി എന്ന ചോദ്യവും അവർ ആരായുന്നുണ്ട്. മുസ്ലീം ലീഗിനുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഐഎൻഎൽ ശക്തി പ്രാപിക്കുന്നത് ലീഗിന് ക്ഷീണമാണ്. അതുപോലെ തന്നെ, ഐഎൻഎൽ എൽഡിഎഫിന്റെ ഭാഗമായതിന് ശേഷം ജമാഅത്തെ ഇസ്ലാമി കടുത്ത വിദ്വേഷത്തിലാണ്. ഇടത് മുന്നണിയിൽ നിന്ന് ഐഎൻഎൽ പുറത്തായാൽ തങ്ങളുടെ സിപിഎം വിരുദ്ധത മറയില്ലാതെ പ്രകടിപ്പിക്കാൻ ജമാ അത്തെ ഇസ്ലാമിക്ക് അവസരമാകും. ഈ രണ്ട് ഉദ്ദേശങ്ങളിൽ ഒന്ന് ഒരു അജണ്ടയായി രൂപപ്പെട്ടിട്ടുണ്ടാകും എന്നാണ് വഹാബ് വിഭാഗത്തിന്റെ സംശയം.

5

മുസ്ലീം ലീഗിന് ഒരു ബദൽ എന്ന രീതിയിൽ ഉയർന്നുവരാനുള്ള സാധ്യതയാണ് ഇപ്പോൾ കാസിം ഇരിക്കൂർ വിഭാഗം നശിപ്പിക്കുന്നത് എന്നും വഹാബ് വിഭാഗം ആരോപിക്കുന്നുണ്ട്. മുസ്ലീം ലീഗിന്റെ അടിത്തറയിൽ തന്നെ വിള്ളൽ വീണിരിക്കുകയാണ്. ഐഎൻഎൽ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിൽ അസംതൃപ്തരായ ലീഗ് നേതാക്കൾക്കും അണികൾക്കും ഒരു രാഷ്ട്രീയ ബദൽ ആയി മാറുമായിരുന്നുവെന്നും വഹാബ് വിഭാഗം വിലയിരുത്തുന്നു.

6

പാർട്ടിയിൽ പിളർപ്പേ ഉണ്ടായിട്ടില്ല എന്ന ദേശീയ പ്രസിഡന്റിന്റെ നിലപാടിനേയും വഹാബ് വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാന പ്രസിഡന്റും രണ്ട് വൈസ് പ്രസിഡന്റുമാരും രണ്ട് സെക്രട്ടറിമാരും അടക്കം ഒമ്പത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ ആണ് ദേശീയ നേതൃത്വം പുറത്താക്കിയത്. എല്ലാ ജില്ലാ കമ്മിറ്റികളിലും ഇപ്പോൾ സമാന്തര കമ്മിറ്റികളും വന്നുകഴിഞ്ഞു. പല പോഷക സംഘടനകളും സമ്പൂർണമായി വഹാബ് പക്ഷത്തിനൊപ്പം ചേർന്നു. സംസ്ഥാന സമിതിയിലും പ്രവർത്തക സമിതിയിലും വലിയൊരു ശതമാനം നേതാക്കൾ വിട്ടുനിൽക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ എങ്ങനെയാണ് പിളർപ്പുണ്ടായിട്ടില്ലെന്ന് പറയുക എന്നാണ് ചോദ്യം.

7

നിലവിലെ സാഹചര്യത്തിൽ ഇനിയൊരു അനുരഞ്ജനം സാധ്യമാവില്ലെന്ന വിലയിരുത്തലിലാണ് വഹാബ് പക്ഷം ഇപ്പോൾ. തങ്ങളുടേതായ നിലപാടുകളുമായി മുന്നോട്ട് പോകാൻ ആണ് തത്വത്തിൽ തീരുമാനം. സമവായത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് വഹാബ് വിഭാഗം നേരത്തെ വ്യക്തമാക്കിയതായിരുന്നു. എല്ലാ അനുരഞ്ജന നീക്കങ്ങളേയും കാസിം വിഭാഗവും ദേശീയ നേതൃത്വും തള്ളിക്കളയുന്ന സാഹചര്യത്തിൽ ഇനി കാത്തിരിക്കേണ്ടതില്ലെ എന്നതാണ് പ്രവർത്തകരുടെ വികാരവും.

8

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഐഎൻഎലിനുള്ളിൽ രാഷ്ട്രീയപരമായ പ്രശ്‌നങ്ങൾ രൂക്ഷമായിത്തുടങ്ങിയിരുന്നു. സർക്കാരിൽ പ്രാതിനിധ്യം ലഭിച്ചതിന് ശേഷം ഉണ്ടായ ചില സംഭവങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുകയും എൽഡിഎഫ് നേതാക്കൾ ശാസിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഒടുവിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിളർപ്പ് പൂർണമായത്. തെരുവ് സംഘർഷത്തിലേക്ക് വരെ നയിച്ചിരുന്നു ഈ വിഷയം. പിന്നീട് എപി അബ്ദുൾ വഹാബ് കാസിം ഇരിക്കൂറിനേയും ദേശീയ നേതൃത്വം അബ്ദുൾ വഹാബിനേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. തുട‍‍ർന്ന് ഇരു വിഭാ​ഗവും തങ്ങളുടെ പക്ഷം ശക്തിപ്പെടുത്താനുള്ള നീക്കവും തുടങ്ങിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഭാ​ഗമായി നിൽക്കുന്നതിനാൽ തങ്ങളാണ് യഥാ‍ർത്ഥ പാർട്ടിയെന്നാണ് കാസിം ഇരിക്കൂ‍ർ വിഭാ​ഗം അവകാശപ്പെടുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഐഎൽഎലിനെ എത്രനാൾ ഇടതുമുന്നണിയിൽ നിലനിർത്തുമെന്ന് കണ്ടറിയേണ്ടിവരും.

Recommended Video

cmsvideo
    കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
    9

    ദേശീയ പ്രസിഡന്റിന്റെ നിലപാടിനെ ചൊല്ലി ഐഎൻഎലിന്റെ അഖിലേന്ത്യാ കമ്മിറ്റിയിലും വലിയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ദേശീയ വർക്കിങ് പ്രസിഡന്റ് രാജിവച്ചുകഴിഞ്ഞു. ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ആയിരുന്ന എംജികെ നിസാമുദ്ദീൻ കേരളത്തിലെ വിഷയങ്ങളിൽ ദേശീയ പ്രസിഡന്റ് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഇപ്പോൾ ഐഎൻഎലിൽ നിന്ന് തന്നെ പുറത്ത് പോയി. തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ എംഎൽഎ ആണ് എംജികെ നിസാമുദ്ദീൻ. മറ്റൊരു ദേശീയ വൈസ് പ്രസിഡന്റ് ആയ മനോജ് സി നായരും പ്രസിഡന്റിനോടുള്ള വിയോജിപ്പിൽ രാജിവച്ചിരിക്കുകയാണ് എന്നാണ് വിവരം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+