കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യന് അനുമതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹൈക്കമാന്റിന്റെ അനുമതി. പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന വിഎം സുധീരന്റേയും രമേശ് ചെന്നിത്തലയുടേയും പ്രസ്താവനകള്‍ ഇതോടെ വെറുതെയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചനടത്താന്‍ ദില്ലിയിലെത്തിയ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ രാഹുല്‍ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വയലാര്‍ രവി എന്നിവരെ കണ്ടിരുന്നു. പുന:സംഘടനയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഹൈക്കമാന്റ് അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാം.

Oommen Chandy

എന്നാല്‍ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തിലാണ് നടക്കേണ്ടതെന്നാണ് ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ്. കേരളത്തിലാണെങ്കില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീനും ഐ ഗ്രൂപ്പ് നേതാവും ആഭ്യന്തരമന്ത്രിയും ആയ രമേശ് ചെന്നിത്തലക്കും ഇതില്‍ ഒട്ടും താത്പര്യവും ഇല്ല.

കേരള കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. സരിതയുടെ കത്തിന്റെ പേരില്‍ ആര്‍ ബാലകൃഷ്ണപിള്ള ഭീഷണി മുഴക്കിയതിനെ കാര്യമായെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

മുഖ്യമന്ത്രി എ ഗ്രൂപ്പുകാരനാണെങ്കിലും മന്ത്രിസഭയില്‍ ശക്തം ഐ ഗ്രൂപ്പ് ആണെന്നൊരു ശ്രുതിയുണ്ട്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ ചിറകരിഞ്ഞുകൊണ്ടായിരിക്കും മന്ത്രിസഭ പുന:സംഘടന എന്ന് ഉറപ്പാണ്.

English summary
High Command permits cabinet re organisation in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X