കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് നീക്കങ്ങൾക്ക് കടുംവെട്ട്... നേതാക്കളുടെ നീക്കം തള്ളി സോണിയാ ഗാന്ധി.. നിർണായക തിരുമാനം ഉടൻ

Google Oneindia Malayalam News

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പരസ്പരം പഴിചാരുകയാണ് കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ. പരാജയത്തിന് പിന്നാലെയും ഗ്രൂപ്പ് തർക്കം രൂക്ഷമായതോടെ കടുത്ത അതൃപ്തിയിലാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ. ഗ്രൂപ്പുകളിയിൽ ഹൈക്കമാന്റും അമർഷത്തിലാണെന്നാണ് വിവരം.

ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍

ഇതിനിടെ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കെ സുധാകരനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമെന്നുള്ള ചർച്ചകൾ ചൂടുപിടിച്ചതോടെ മറ്റൊരു സാധ്യതയാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്.

 പോരെടുത്ത് നേതാക്കൾ

പാർട്ടിയുടെ കനത്ത തോൽവിക്ക് വഴിവെച്ചത് ഗ്രൂപ്പ് തർക്കങ്ങളാണെന്ന റിപ്പോർട്ടായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പല കോണുകളിൽ നിന്നും സമാന വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും തിരിച്ചടിയിലും പാഠം ഉൾക്കൊള്ളാൻ തങ്ങൾ തയ്യാറാവില്ലെന്ന തരത്തിലാണ് സംസ്ഥാനത്തെ നേതാക്കൾ ഇപ്പോഴും പോരടിക്കുന്നത്.

Array

Array

ഇതിനിടയിൽ പ്രതിപക്ഷ നേതാവിനെ നിയമിച്ച രീതിയിൽ ഗ്രൂപ്പ് അതീതമായി കെപിസിസി അധ്യക്ഷനെ ഉടനെ നിയമിക്കണമെന്ന ആവശ്യമാണ് യുവാക്കൾ ഉൾപ്പെടെയുള്ള ഒരുവിഭാഗം ഉയർത്തുന്നത്. കെ സുധാകരനിലാണ് പാർട്ടിയിലെ ഒരു വലിയ വിഭാഗം എത്തി നിൽക്കുന്നത്. കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ നേതാക്കളുടേയെല്ലാം പിന്തുണ സുധാകരനാണ്.

 സുധാകരന് എതിർപക്ഷം

മാത്രമല്ല അണികളുടെ വികാരം കണക്കിലെടുത്ത് സുധാകരനെ ഹൈക്കമാന്റും കാര്യമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ സുധാകരൻ അധ്യക്ഷ പദവിയിലെത്തുന്നത് വെട്ടാൻ ഇരുവിഭാഗം നേതാക്കളും അരയും തലയും മുറുക്കി രംഗത്തെത്തി കഴിഞ്ഞു. മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ എന്നീ നേതാക്കളാണ് സുധാകരന്റെ എതിർപക്ഷത്ത് നിൽക്കുന്നത്.

 നേതാക്കൾക്ക് ആശങ്ക

പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സുധാകരൻറെ അപ്രമാദിത്തം അംഗീകരിച്ച് കൊടുക്കേണ്ടി വരുമെന്ന ആശങ്ക നേതാക്കൾക്ക് ഉണ്ട്. അതിനിടെപ്രതിപക്ഷ നേതാവായ വിഡി സതീശൻ ഐ ഗ്രൂപ്പിൽ നിന്നുള്ള നേതാവായത് കൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം തങ്ങൾക്ക് വേണമെന്ന ആവശ്യം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. കെ സുധാകരൻ ഐ ഗ്രൂപ്പ് നേതാവാണ്.

 താത്കാലിക പദവി വേണ്ട

സമ്മർദ്ദം ശക്തമാവുകയും തിരുമാനം നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ അധ്യക്ഷസ്ഥാനം താത്കാലികമായി വഹിക്കാൻ ആളെ നിയോഗിച്ചേക്കുമെന്ന തരത്തിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ താത്കാലിക കെപിസിസി അധ്യക്ഷൻ എന്ന നിർദ്ദേശത്തോട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എതിർപ്പ് അറിയിച്ചുവെന്നാണ് വിവരം.

 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കേരളത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര നേതാക്കൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടി മാത്രമായിരിക്കും ഹൈക്കമാന്റ് തിരുമാനം കൈക്കൊണ്ടേക്കുക. ഇതുവരെ ഇത് സംബന്ധിച്ച് നേതാക്കളോട് കേന്ദ്ര സംഘം അഭിപ്രായം തേടിയിട്ടില്ല.

 അംഗീകരിക്കും

അതിനിടെ കെപിസിസി അധ്യക്ഷനെ കുറിച്ച് കേന്ദ്ര നേതാക്കൾ ചോദിച്ചാല്‌ തന്റെ മനസിലുള്ള പേരു പറയുമെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്റിന് സ്വന്തമായി തിരുമാനം എടുക്കാനുള്ള അധികാരമുണ്ട്.തന്നോട് ഇതുവരെ ഹൈക്കമാന്റ് അഭിപ്രായം തേടിയിട്ടില്ല. ആരെ നിയമിച്ചാലും അംഗീകരിക്കാൻ താൻ തയ്യാറാണെന്നും തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

 ഉത്തരം പറയേണ്ടി വരും

എതിർപ്പുകൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് കെ സുധാകരനും രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് നിർദ്ദേശിച്ചത് അണികളാണെന്നും ഏതെങ്കിലും നേതാക്കൾ എതിർക്കുന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടതെന്നും സുധാകരൻ പറഞ്ഞു.

 നേതൃത്വത്തെ അറിയിച്ചു

പാർട്ടിയുടെ ഇപ്പോഴത്തെ നിർജീവ അവസ്ഥയെ കുറിച്ച് നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മികച്ച പ്രതിപക്ഷ നേതാവാണ് നമ്മുക്കുള്ളത്. ുതിയ നേതൃത്വവുമായി സഹകരിച്ചാൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ നമ്മുക്ക് സാധിക്കും. ഗ്രൂപ്പ് അല്ല അർഹതയാണ് മുഖ്യമെന്നും സുധാകരൻ പ്രതികരിച്ചു.

 പിന്തുണ ഉറപ്പാക്കാൻ

അതേസമയം കെ സുധാകരനെതിരെ അമർഷം കടുക്കുമ്പോൾ ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് വർക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നിൽ സുരേഷ്. സുധാകരൻ അല്ലേങ്കിൽ അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന മറ്റൊരു നേതാവാണ് കൊടിക്കുന്നിൽ സുരേഷ്.

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
High command want a full time KPCC president,may consider k sudhakaran's name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X