കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‘വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുത്’: കെഎസ്ആർടിസിയോട് ഹൈക്കോടതി

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു.

Google Oneindia Malayalam News
HighCourt

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി ആവശ്യപ്പെട്ടതുപോലെ ആനുകൂല്യ വിതരണത്തിന് രണ്ടു വർഷത്തെ സാവകാശം അനുവദിക്കാനാവില്ല എന്ന് കോടതി പറഞ്ഞു.

ആദ്യം കുറച്ചെങ്കിലും ആനുകൂല്യം നൽകാനും അതിനു ശേഷം സാവകാശം തേടാനും കോടതി നിർദ്ദേശിച്ചു. വേണമെങ്കിൽ ആറു മാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാൽ പരാമർശിച്ചു. അതിനുശേഷം ആവശ്യമെങ്കിൽ സാവകാശം നീട്ടിനൽകാമെന്നും കോടതി അറിയിച്ചു.

വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പരാമർശിച്ചത്.

പ്രണയിക്കില്ലെന്ന് പറഞ്ഞ സുഹൃത്തിനെതിരെ കേസ് കൊടുത്ത് യുവാവ്; ആവശ്യപ്പെട്ടത് 24 കോടി നഷ്ടപരിഹാരംപ്രണയിക്കില്ലെന്ന് പറഞ്ഞ സുഹൃത്തിനെതിരെ കേസ് കൊടുത്ത് യുവാവ്; ആവശ്യപ്പെട്ടത് 24 കോടി നഷ്ടപരിഹാരം

ഇവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആനുകൂല്യ വിതരണത്തിന് സീനിയോറിറ്റി പ്രകാരമുള്ള റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. ഇനി ഈ മാസം 12നാണ് കേസ് വീണ്ടും പരിഗണിക്കുക. കെഎസ്ആർടിസിയുടെ പുതിയ പ്രൊപ്പോസൽ ഈ ഘട്ടത്തിൽ കോടതി പരിഗണിക്കും.

ആഴ്ചയിൽ 10 കോണ്ടം , വാലന്റൈസ് ദിനത്തിൽ 95 മില്യൺ കോണ്ടം സൗജന്യം!!ആഴ്ചയിൽ 10 കോണ്ടം , വാലന്റൈസ് ദിനത്തിൽ 95 മില്യൺ കോണ്ടം സൗജന്യം!!

സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആർടിസി ഹൈക്കോടതിയുടെ അനുമതിക്കു സമർപ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യമുള്ള 7 പേർക്കും ഉൾപ്പെടെ ഒരു മാസം 45 പേർക്കു പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതാണു പദ്ധതി. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം.

English summary
High Court about retired ksrtc employees issue, here is what court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X