കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഅ്മിനായ കെ മുഹമ്മദ് ഷാജി വിജയിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥികുക'; ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ

Google Oneindia Malayalam News

Recommended Video

cmsvideo
കെഎം ഷാജിക്ക് തിരിച്ചടിയായ ലഘുലേഖയുടെ വിശദാംശങ്ങൾ | #KMShaji | Nikesh Kumar | Oneindia Malayalam

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയായ കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതാണ് ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. തിരഞ്ഞെടുപ്പില്‍ ഷാജി വര്‍ഗ്ഗീയ പ്രചരണം നടത്തി എന്നുകാട്ടി എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.

<strong>മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി</strong>മുന്‍കേന്ദ്രമന്ത്രി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; മുതിർന്ന നേതാവ് പാർട്ടിവിട്ട ഞെട്ടലില്‍ ബിജെപി

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കളും കെഎം ഷാജിയും അറിയിച്ചു. കെഎം ഷാജിക്കെതിരായ വിധി വസ്തുതാപരമല്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. അതേസമയം 2016 ലെ തിരഞ്ഞെടുപ്പ് സമയത്ത്. കെഎം ഷാജിക്കുവേണ്ടി പുറത്തിറക്കിയ ഒരു ലഘുലേഖയാണ് പ്രധാനമായും കോടതി വിധിക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സിറ്റിങ് എംഎല്‍എ

സിറ്റിങ് എംഎല്‍എ

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമായിരുന്നു അഴീക്കോട്. സിറ്റിങ് എംഎല്‍എയായ കെഎം ഷാജിയെ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ് വീണ്ടും രംഗത്ത് ഇറക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിനെയായിരുന്നു ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത്.

കെഎം ഷാജിയുടെ

കെഎം ഷാജിയുടെ

ഇതോടെ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മണ്ഡലമായി അഴീക്കോട് മാറുകയായിരുന്നു. ഇടുതപക്ഷ ആഭിമുഖ്യമുള്ള മണ്ഡലം 2011 ലാണ് യൂത്ത് ലീഗ് നേതാവായ കെഎം ഷാജിയുടെ യുഡിഎഫ് പിടിച്ചെടുക്കുന്നത്. 500 ല്‍ താഴെ വോട്ടുകള്‍ക്കായിരുന്നു അന്ന് ഷാജി വിജയിച്ചു കയറിയത്.

മണ്ഡലം തിരിച്ചു പിടിക്കാന്‍

മണ്ഡലം തിരിച്ചു പിടിക്കാന്‍

2011 ല്‍ നിന്ന് 2016 ല്‍ എത്തുമ്പോള്‍ ഏതുവിധേനയും മണ്ഡലം തിരിച്ചു പിടിക്കാന്‍ വേണ്ടിയാണ് ഇടതുമുന്നണി എംവി നികേഷ് കുമാറിനെ രംഗത്തിറക്കിയത്. എവി രാഘവന്റെ മകന്‍ എന്ന ഘടകവും അനുകൂലമാകുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

റിസള്‍ട്ട് വന്നപ്പോള്‍

റിസള്‍ട്ട് വന്നപ്പോള്‍

എന്നാല്‍ തിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ രണ്ടായിരത്തി അറുന്നൂറോളം വോട്ടുകള്‍ക്ക് ഷാജി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. ഷാജിയുടെ വിജയം സിപിഎമ്മിന് കനത്ത തിരിച്ചടിയായി. അതേസമയം വര്‍ഗ്ഗീയത പ്രചരിപ്പിച്ചാണ് ഷാജി തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നായിരുന്നു നികേഷ് കുമാറിന്റെ ആരോപണം.

കോടതിയെ സമീപിക്കുന്നു

കോടതിയെ സമീപിക്കുന്നു

ഈ ആരോപണം ഉന്നയിച്ചു കൊണ്ടാണ് നികേഷ് കുമാര്‍ കോടതിയെ സമീപിക്കുന്നത്. ഷാജിക്ക് വേണ്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ അച്ചടിച്ചു പുറത്തിറക്കി എന്ന് പറയപ്പെടുന്ന ലഘുലേഖയും നികേഷ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നോട്ടീസിന്റെ പകര്‍പ്പ്

നോട്ടീസിന്റെ പകര്‍പ്പ്

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നികേഷിനെതിരെ യുഡിഎഫ് എട്ട് നോട്ടീസുകള്‍ പ്രചരിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിര ഇടുതുമുന്നണി വളപട്ടണം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നീട് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നോട്ടീസിന്റെ പകര്‍പ്പ് പിടികൂടിയത്.

ഷാജിയുടെ വാദം

ഷാജിയുടെ വാദം

എന്നാല്‍ അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചരണ നോട്ടീസുകള്‍ പിടിച്ചെടുത്തപ്പോള്‍ അതിനിടയില്‍ വിവാദമായ ലഘുലേഖ തള്ളിക്കയറ്റിയതെന്നുമായിരുന്നു ഷാജിയുടെ വാദം. ആര് അച്ചടിച്ച് ഇറക്കി എന്ന് വ്യക്തമല്ലെങ്കിലും കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് വിവാദ ലഘുലേഖയില്‍ ഉണ്ടായിരുന്നത്.

മതവികാരം

മതവികാരം

ഇസ്ലാം മതവിശ്വാസികളുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധമാണ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികള്‍ ചൊല്ലുന്ന സൂക്തങ്ങള്‍ ഏറ്റവും മുകളിലായി അറബിയില്‍ അച്ചടിച്ച നോട്ടീല്‍ ഷാജിയുടെ ഫോട്ടായും ആലേഖനം ചെയ്തിരുന്നു.

ചെകുത്താന്റെ കൂടെ അന്തിഉറങ്ങുന്നവരാണ്

ചെകുത്താന്റെ കൂടെ അന്തിഉറങ്ങുന്നവരാണ്

കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിഉറങ്ങുന്നവരാണ് എന്നാണ് ലഘുലേഖയിലെ മലയാളത്തിലുള്ള ഭാഗത്തിന്റെ തുടക്കം.

അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു

അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു

അഞ്ചു നേരം നമസ്‌കരിച്ച് നമ്മള്‍ക്ക് വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ (വിശ്വാസി) കെ മുഹമ്മദ് ഷാജി എന്ന കെഎം ഷാജിക്ക് വേണ്ടി എല്ലാവരും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കു എന്നും നോട്ടീലൂടെ ആവശ്യപ്പെടുന്നു.

പോലീസ് പിടിച്ചെടുത്ത നോട്ടീസ്

പോലീസ് പിടിച്ചെടുത്ത നോട്ടീസ്

കോണ്‍ഗ്രസ്- മൂസ്ലിം ലീഗ് നേതാക്കളുടെ വീടുകളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത വിവാദ ലഘുലേഖ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് ഹസീബ് എന്ന വ്യക്തിയാണ് പുറത്തുവിട്ടത്. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും എംവി നികേഷ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

English summary
high court disqualifies km shaji as mla; follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X