ഹൈക്കോടതി ജഡ്ജ് കാസര്‍കോട്ടെത്തി; റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വീകരണം
Kerala
lekhaka-Desk
By Desk
കാസര്‍കോട് : കാസര്‍കോട് സബ് കോടതി വജ്ര ജൂബിലിയുടെ മുഖ്യാഥിതിയായ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ധാമ ശേഷാദ്രി നായ്ഡു കാസറഗോഡ് എത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെയും ബാര്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വീകരണമാണ് നല്‍കി.
ജില്ലാ ജഡ്ജ് മനോഹര കിണി, സി ജെ എം സി കെ മധുസൂദനന്‍, സബ് ജഡ്ജ് പി ടി പ്രകാശ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ എന്‍ അശോക് കുമാര്‍, പി വി ജയരാജന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പി രാഘവന്‍, മാധവന്‍ മാലാങ്ങാട്, രാധാകൃഷ്ണ പെരുമ്പള, പി രാമചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, കരുണാകരന്‍ നമ്പ്യാര്‍, എ ജി നായര്‍, പി പി ശ്യാമളദേവി, മണിയമ്മ, അനന്തരാമ, ബഷീര്‍ ആലടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷനാകും. മുതിർന്ന അഭിഭാഷകരായ ഐ വി ഭട്ട്, അഡൂർ ഉമേശ നായിക്, ഗൗരിശങ്കർ റൈ, എം മഹാലിംഗഭട്ട്, ഈശ്വരഭട്ട്, പി വി കെ നായർ, വി ശ്രീകൃഷ്ണ ഭട്ട്, പി കെ മുഹമ്മദ് എന്നിവരെ ആദരിക്കും. 30 വർഷം സർവീസ് പൂർത്തിയാക്കിയ ജീവനക്കാരായ ഇ ഹർഷവർധന, സി രാമകൃഷ്ണൻ, പൂവപ്പ മൂല്യ, ബി സുഗന്ധി, മുതിർന്ന ഗുമസ്തന്മാരായ അരവിന്ദ നായിക്, രാമയ്യ നായിക്, ഗംഗാധരൻ നായർ എന്നിവരെയും ആദരിക്കും. പ്രമുഖ അഭിഭാഷകനായിരുന്ന കോടോത്ത് നാരായണൻ നായരുടെ സ്മരണാർഥം കുടുംബാംഗങ്ങളും ജൂനിയർ അഭിഭാഷകരും കോടതി സമുച്ചയത്തിൽ നിർമിച്ച രാഷ്ട്രപിതാവിന്റെ പ്രതിമ അനാഛാദനം ചെയ്യും.