കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുമതി; ഉത്തരവിനെതിരെ സര്‍ക്കാര്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മദ്യ നയത്തില്‍ സംസഥാന സര്‍ക്കാരിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

പുതിയതായി അപേക്ഷിച്ച ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിപ്പോയ 418 ബാറുകളില്‍ ചിലതും ഇതില്‍ ഉള്‍പ്പെടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Bar

എന്നാല്‍ ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതില്ലെന്നാണ് നിലവില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനം. പ്രഖ്യാപിത മദ്യനയത്തിന് എതിരായതിനാലാണ് ഇതെന്നാണ് വിശദീകരണം.

സര്‍ക്കാരിന്റെ മദ്യ നയം നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഭാഗികമായി അംഗീകരിച്ചിരുന്നു. എന്നാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് ശരിയല്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്ന് ഫോര്‍ സ്റ്റാറുകള്‍ക്കും ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍ അനുവദിക്കാമെന്നും കോടതി ഉത്തരവിട്ടു.

ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടെ ത്രീ സ്റ്റാര്‍ ഉള്‍പ്പെടെ കൂടുതല്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും കോടതി അനുമതി നല്‍കി. സര്‍ക്കാര്‍ തീരുമാനപ്രകാരം ബാറുകള്‍ അടക്കേണ്ട ദിവസം നീട്ടി നല്‍കുകയും ചെയ്തു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ധനമന്ത്രി കെഎം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കുന്ന സമയത്താണ് സര്‍ക്കാരിന് കോടതിയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി.

English summary
High Court order to issue license for 22 more four star Bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X