കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലീം രാജിനെ ചോദ്യം ചെയ്ത രീതിയില്‍ അതൃപ്തി

  • By Soorya Chandran
Google Oneindia Malayalam News

Salim Raj
കൊച്ചി:സലീം രാജിനോ ചോദ്യം ചെയ്ത രീതിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. വിജിലന്‍സ് വിഭാഗം ചോദ്യം ചെയ്ത രീതിയില്‍ ആണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

കടകം പള്ളിയിലെ ഭൂമി തട്ടിപ്പ് കേസില്‍ വിജിലന്‍സ് സലീം രാജിനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഈ രീതി ശരിയല്ലെന്നാണ് കോടതിയുടെ ആക്ഷേപം. പോലീസിലെ മാഫിയ സംഘങ്ങള്‍ ഇടപെട്ട് കേസ് ഇല്ലാതാക്കിയെന്നും കോടതി നിരീക്ഷിച്ചു.

സലീം രാജിന്റെ വിഷയത്തില്‍ പലതവണയായി സര്‍ക്കാരും വിജിലന്‍സും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. സലീം രാജ് അധികാരകേന്ദ്രമാണോ എന്ന് പോലും കോടതി ചോദിക്കുകയുണ്ടായി. ഭീഷണിപ്പെടുത്തി ഭൂമിതട്ടിയെടുക്കുന്ന തമിഴ്‌നാട് മോഡല്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായ സലീം രാജ് സോളാര്‍ തട്ടിപ്പ് കേസിലും ആരോപണ വിധേയനായിരുന്നു. എങ്കിലും അവസാന ഘട്ടത്തിലാണ് ഇയാളെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് സന്‍പെന്‍ഡ് ചെയ്തത്. കൊച്ചിയിലും കടകംപള്ളി മാതൃകയില്‍ സലീം രാജ് ഭൂമി തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്.

മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന സലീം രാജ് സസ്‌പെന്‍ഷനിലായ സമയത്ത് മറ്റൊരു കേസില്‍ പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ദമ്പതിമാരെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വച്ച് നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു അന്ന് ഇയാള്‍ അറസ്റ്റിലായത്.

English summary
High Court questioned the manner of questioning Salimraj by Vigilence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X