എംഎൽഎയുടെ മകനെക്കുറിച്ച് വാർത്തയാവാം.. മാധ്യമവിലക്കിന് ഹൈക്കോടതിയുടെ സ്റ്റേ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരെയുള്ള വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി നടപടിക്ക് സ്റ്റേ. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന വ്യക്തിയാണ് ശ്രീജിത്ത് വിജയന്‍. ശ്രീജിത്തുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ കരുനാഗപ്പള്ളി കോടതിയാണ് വിലക്കിയത്. ശ്രീജിത്തിന്റെ പരാതി പ്രകാരമായിരുന്നു നടപടി. എന്നാലീ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കരുനാഗപ്പള്ളി സബ് കോടതിയുടേത് ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ശാസ്തമംഗലത്തെ ദുരൂഹ ആത്മഹത്യയിൽ രഹസ്യങ്ങൾ പുറത്തേക്ക്... ആ മരണങ്ങൾ ഒരുമിച്ചല്ല.. വട്ടം കറങ്ങി പോലീസ്

hc

മലയാള മനോരമ നല്‍കിയ ഹര്‍ജിയിലാണ് വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നേരത്തെ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ മാതൃഭൂമി, മലയാള മനോരമ, മംഗളം, കേരള കൗമുദി, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, ന്യൂ്‌സ 18, മാതൃഭൂമി ന്യൂസ് എന്നീ മാധ്യമങ്ങള്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബ്ബിനും കരുനാഗപ്പള്ളി കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബിനോയിക്കും ശ്രീജിത്തിനുമെതിരെ ആരോപണം ഉന്നയിച്ച ദുബായ് പൗരന്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി വെയ്ക്കുകയുണ്ടായി.

English summary
High Court of Kerala stayed media ban in Sreejith Vijayan Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്