വിഴിഞ്ഞം സമരപന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതി; നിര്‍ദേശം അദാനി ഗ്രൂപ്പ് ഹർജിയിൽ
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യതൊഴിലാളികളുടെ സമരപന്തൽ ഉടൻ പൊളിച്ച് നീക്കാൻ ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.സമരപന്തൽ കാരണം നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.സമരപന്തൽ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. നേരത്തേ കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ച് കോടതിയലക്ഷ്യ ഹർജിയായിട്ടായിരുന്നു ഹർജി.സമരം തുടരാം എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം തീർക്കരുതെന്നായിരുന്നു നേരത്തേ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.
അതേസമയം സമരപന്തൽ പൊളിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സമരക്കാർ തയ്യാറായില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം പൊതുവഴി തടസപെടുത്തിയിട്ടില്ലെന്നും അദാനി ഗ്രൂപാണ് പൊതുവഴി കൈയ്യേറിയതെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവിനോട് സമരക്കാർ പ്രതികരിച്ചത്.
സമരപ്പന്തൽ പൊളിക്കുന്ന കാര്യം ആലോചിക്കുന്നില്ലെന്നും സമരസമിതി വ്യക്തമാക്കി. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒളിഞ്ഞും തെളിഞ്ഞും സമരക്കാരെ നിര്‍വീര്യമാക്കാനാണ് കരാറുകാര്‍ ശ്രമിക്കുന്നതെന്നും ഫാദർ യുജിൻ പെരേര വിമർശിച്ചു.
അതിനിടെ വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളിലെ തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതില്‍ സമരസമിതി പ്രതിനിധികള്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം വിദഗ്ദ സമിതിക്കെതിരേയും സമരക്കാർ രംഗത്തെത്തി. ഓഷ്യൻ സയൻസ് അറിയാവുന്ന ആരും സമിതിയിൽ ഇല്ലെന്നും അതുകൊണ്ട് വിദഗ്ദ സമിതിയാണെന്ന് പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications