കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പുറംലോകം കാണില്ല...! ഹൈക്കോടതിയിൽ കനത്ത തിരിച്ചടി... മുന്നിലെ അവസാന വാതിലും അടഞ്ഞു...

  • By Anamika
Google Oneindia Malayalam News

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് സമർപ്പിച്ച പുതിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ നിർണായക വിധി. ദിലീപിന് ജാമ്യം നിഷേധിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദിലീപിനെതിരെ കടുത്ത പരാമര്‍ശങ്ങളോട് കൂടിയാണ് ജാമ്യഹര്‍ജി കോടതികള്‍ നേരത്തെ തള്ളിയത്. പുതിയ വാദങ്ങളും ആരോപണങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ജാമ്യഹര്‍ജിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്. 50 ദിവസമായി അഴിയെണ്ണുകയാണ് ദിലീപ്. ഇനി അങ്ങോട്ട് ദിലീപിന്റെ നീക്കങ്ങള്‍ എന്തായിരിക്കുമെന്ന ആകാംഷയിലാണ് സിനിമാ ലോകവും കേരളവും.

പെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽപെൺസുന്നത്തിന്റെ ഇര... തനിക്ക് നഷ്ടപ്പെട്ടത്..! ഒരു മുസ്ലീം പെൺകുട്ടിയുടെ നടുക്കുന്ന തുറന്ന് പറച്ചിൽ

'​ഗോപാലകൃഷ്ണൻ ' കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ അവസാനത്തെ ആണി? കടുംവെട്ടുകളില്ലാത്ത ജനപ്രിയജീവിതം'​ഗോപാലകൃഷ്ണൻ ' കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ അവസാനത്തെ ആണി? കടുംവെട്ടുകളില്ലാത്ത ജനപ്രിയജീവിതം

ശക്തമായ എതിർപ്പ്

ശക്തമായ എതിർപ്പ്

ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ അതിശക്തമായാണ് എതിര്‍ത്തത്. ദിലീപിനെതിരെ പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇവ പരസ്യമായി പറയാന്‍ സാധിക്കാത്തത് ആണെന്നും പ്രോസിക്യൂഷന്‍ വാദത്തിനിടയില്‍ കോടതിയെ അറിയിച്ചിരുന്നു.മുദ്രവെച്ച കവറിലാണ് പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.കേസിലെ നിര്‍ണായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുത് എന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

കാവ്യ പണം നൽകിയെന്ന്

കാവ്യ പണം നൽകിയെന്ന്

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ പണം നല്‍കിയതായി പള്‍സര്‍ സുനി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനും ഇക്കാര്യം ശരിവെയ്ക്കുന്ന വാദമാണ് ഹൈക്കോടതിയില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യാ മാധവന്‍ പണം നല്‍കിയതായി സുനി മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവനും കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സുനി മൊഴി നല്‍കിയിട്ടുണ്ടത്രേ.

സുനിക്ക് അടുത്ത ബന്ധം

സുനിക്ക് അടുത്ത ബന്ധം

കാവ്യയുടെ വാഹനം സുനി ഓടിച്ചിട്ടുണ്ട്. കാവ്യയുടെ ഫോണില്‍ നിന്നും വിളിച്ച് ദിലീപിനോട് സുനി പണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സുനിയെ കണ്ടതായി കാവ്യയും പോലീസിനോട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരെ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപ് കിംഗ് ലയര്‍

ദിലീപ് കിംഗ് ലയര്‍

കോടതിയില്‍ കീഴടങ്ങാനെത്തുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ സുനി ചെന്നിരുന്നതായും കാവ്യ വഴി ദിലീപ് 25000 രൂപ നല്‍കിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. കാവ്യാ മാധവന്റെയും കുടുംബത്തിന്റേയും തൃശൂര്‍ യാത്രയില്‍ പള്‍സര്‍ സുനി ആയിരുന്നു ഡ്രൈവറെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കിംഗ് ലയര്‍ ആണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു.

ഒരേ ടവര്‍ ലൊക്കേഷനില്‍

ഒരേ ടവര്‍ ലൊക്കേഷനില്‍

ദിലീപും സുനിയുടെ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്ന വാദത്തെ നടന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെയും സുനിയുടേയും ഫോണുകള്‍ സ്ഥിരമായി എങ്ങനെ ഒരു ടവര്‍ ലൊക്കേഷനില്‍ വരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. തൃശൂര്‍ ടെന്നീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനേയും സുനിയേയും ഒരുമിച്ച് കണ്ടുവെന്ന് രഹസ്യമൊഴി പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

 169 രേഖകള്‍, 223 തെളിവുകള്‍

169 രേഖകള്‍, 223 തെളിവുകള്‍

ദിലീപിനെതിരെ 169 രേഖകള്‍, 223 തെളിവുകള്‍, 15 രഹസ്യമൊഴി എന്നിവയാണ് ഉള്ളതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചു. 28 കേസുകളിൽ പ്രതിയായ, കള്ളനായ സുനിയെ ഉപയോഗിച്ച് തന്നെ കേസിൽ പെടുത്തുന്നുവെന്നാണ് ദിലീപിന്റെ വാദം.

തർക്കമാവാം കാരണം

തർക്കമാവാം കാരണം

ദിലീപിനെ കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രതിഭാഗം വാദിക്കുകയുണ്ടായി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് സുനിയുടെ അഭിഭാഷകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നടന് ജാമ്യം നല്‍കണമെന്നാണ് വാദിച്ചത്. ആക്രമണത്തിന് ഇരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്നും ഇവര്‍ തമ്മിലുള്ള തര്‍ക്കമാകാം ക്വട്ടേഷന് കാരണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി.

സുനിയെ വിശ്വസിക്കരുത്

സുനിയെ വിശ്വസിക്കരുത്

ദിലീപിനെതിരെ അന്വേഷണ സംഘത്തിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നും പ്രതിഭാഗം വാദമുയര്‍ത്തി. ക്രിമിനലായ സുനിയുടെ വാക്കുകള്‍ കോടതി വിശ്വസിക്കരുതെന്നും വാദം ഉയര്‍ന്നു.

കുടുക്കാൻ ശ്രമം നടന്നു

കുടുക്കാൻ ശ്രമം നടന്നു

ലിബര്‍ട്ടി ബഷീര്‍, പരസ്യക്കമ്പനി ഉടമ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ദിലീപിനെ കുടുക്കാന്‍ ശ്രമം നടന്നുവെന്നും നടന്റെ അഭിഭാഷകന്‍ വാദിച്ചു. ഒരു ടവറിന് കീഴില്‍ സുനിയും ദിലീപും വന്നത് കൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു

പ്രമുഖർ പ്രതിക്കൂട്ടിൽ

പ്രമുഖർ പ്രതിക്കൂട്ടിൽ

സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് .തനിക്കെതിരെ ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ദിലീപിന്റെ ജാമ്യാപേക്ഷ.
നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നത്.

English summary
High Court Verdict in Dileep's Bail Plea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X