Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോവിഡ് വ്യാപനത്തിന് ഒമ്പത് കാരണങ്ങൾ: ഇളവുകൾ നൽകുന്നത് ഭീഷണിയാവുമെന്ന് കേന്ദ്ര സംഘം

ദില്ലി: മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിന്റെ രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ വർധിക്കുന്നതിന് കാരണങ്ങൾ മുന്നോട്ടുവെച്ച് കേന്ദ്രസംഘം. കേന്ദ്രസംഘം സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് രോഗികൾ നിരീക്ഷണത്തിൽ കഴിയുന്ന രീതി ഫലപ്രദമല്ലെന്നും കേന്ദ്ര സംഘം ചൂണ്ടിക്കാണിക്കുന്നുണ്ട്.

സംസ്ഥാനത്ത് നഗര- ഗ്രാമ അന്തരം ഇല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമായത്. 55 ശതമാനം പേർക്കെങ്കിലും വൈറസ് ബാധ ഇതുവരെയും ഉണ്ടായിട്ടില്ല. കേരളത്തിൽ മുതിർന്ന പൌരന്മാരുടെ എണ്ണം കൂടുതലാണെന്നും മറ്റ് രോഗങ്ങളുടെ ഉള്ള ആളുകളുടെ എണ്ണം സംസ്ഥാനത്ത് കൂടുതലാണെന്നുള്ളതും രോഗവ്യാപനത്തിന് കൂടുതലാണെന്നും കേന്ദ്ര സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ ഇപ്പോൾ നൽകിയ ഇളവുകൾ വെല്ലുവിളിയാകുമെന്നും കേന്ദ്രസംഘം പറയുന്നുണ്ട്.

 coronavirus46-15

അതേ സമയം സംസ്ഥാനത്ത് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള കുറയ്ക്കണോ എന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന നിർദേശവും കേന്ദ്രസംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ എടുത്തവരുടെ എടുത്തവർക്കിടയിൽ കൊവിഡ് ബാധിച്ച സംഭവത്തിലും കേന്ദ്രസംഘം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെയുള്ള ജില്ലകൾ നൽകിയ കണക്കുകൾ പരിശോധിക്കും. ഈയിടെ കേരളം സന്ദർശിക്കുകയും കഴിഞ്ഞയാഴ്ച കേന്ദ്രത്തിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ.സുജീത് കുമാർ സിംഗ് പറഞ്ഞു.

"ഗ്രാമ-നഗര വിഭജനം വളരെ ചുരുങ്ങിയ തോതിലാണുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ കൃഷിസ്ഥലങ്ങൾ അണുബാധ പടരുന്നതിന് സ്വാഭാവിക തടസ്സം സൃഷ്ടിക്കുന്നുവെന്നും സിംഗ് ചൂണ്ടിക്കാണിച്ചു. കേരളത്തിൽ വീടുകൾ രേഖീയമായ രീതിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ ക്വാന്റൈൻ സംവിധാനങ്ങളും ശരിയായ രീതിയിൽ നടപ്പിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

"ജില്ലാ കളക്ടർ കൈമാറിയ വിവരങ്ങൾ അനുസരിച്ച് പത്തനംതിട്ടയിൽ രണ്ട് ഡോസ് വാക്സിനുകൾക്ക് ശേഷം 5,042 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസിന് ശേഷം ആ ആളുകൾ എത്ര പേർക്ക് രോഗം സ്ഥിരീകരിച്ചു എന്ന് ഞങ്ങൾ ഇപ്പോഴും അന്വേഷിച്ച് വരികയാണ്. ആ വ്യക്തിക്ക് ഗുരുതരമായ രോഗം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ആരാഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് 30 ശതമാനത്തിനടുത്ത് സാംക്രമികേതര രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു-മേയ്, ജൂൺ മാസങ്ങളിൽ 25-30% കൊവിഡ് മരണങ്ങളാണ് ആശുപത്രിയിലെത്തി 72 മണിക്കൂറിനുള്ളിൽ സംഭവിച്ചിട്ടുള്ളത്. "ഉയർന്ന രോഗവ്യാപനത്തിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ് എൻസിഡികളുടെ ഉയർന്ന വ്യാപനം. പ്രമേഹത്തിനൊപ്പം അണുബാധയുടെ തോത് വർദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഗിന്റെ അഭിപ്രായത്തിൽ, മറ്റ് രണ്ട് ഘടകങ്ങളാണ് - 55% സാധ്യതയുള്ള ജനസംഖ്യയും സംസ്ഥാനത്തെ 90% രോഗബാധിതമായ ഡെൽറ്റ വകഭേദവുമാണ് രോഗികളുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിലുള്ളത്.

ഓഗസ്റ്റ് 20 -ന് ഓണാഘോഷം, സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതുമെല്ലാം സംസ്ഥാനത്ത് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും സിംഗ് പറഞ്ഞു. നിലവിലെ പ്രവണത അനുസരിച്ച്, ഓഗസ്റ്റ് 1 മുതൽ 20 വരെയുള്ള കാലയളവിൽ, സംസ്ഥാനം 4.62 ലക്ഷം കേസുകൾ ഏകദേശം 95% കോൺഫിഡൻസ് ഇന്റർവെല്ലിനുള്ളിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+