കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകങ്ങള്‍ സ്വകാര്യ പ്രസ്സുകള്‍ക്ക്; രാജു നാരായണ സ്വാമി എതിര്‍ത്തു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളില്‍ ഭൂരിഭാഗവും സ്വകാര്യ പ്രസ്സുകളില്‍ അച്ചടിയ്ക്കാന്‍ തീരുമാനമായി. ഇതിനെ അച്ചടിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി ശക്തമായി എതിര്‍ത്തു.

24 ലക്ഷം പാഠപുസ്തകങ്ങളാണ് ഇനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അച്ചടിയ്ക്കാനുള്ളത്. ജൂലായ് 18 നകം പാഠപുസ്തകങ്ങള്‍ അച്ചടിച്ച് കിട്ടണം എന്നായിരുന്നു കേരള ബുക്ക് പബ്ലിഷിംഗ് സൊസൈറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Text Book

എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും പുസ്തകങ്ങള്‍ അച്ചടിയ്ക്കാനാവില്ലെന്ന് ഉന്നത തല യോഗത്തില്‍ അച്ചടി സെക്രട്ടറി രാജു നാരായണ സ്വാമി അറിയിക്കുകയായിരുന്നു. ജൂലായ് 18 നുള്ളില്‍ ഒമ്പത് ലക്ഷം പുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കാം. മുഴുവന്‍ പുസ്തകങ്ങളും തയ്യാറായിക്കിട്ടാന്‍ ജൂലായ് 31 വരെ സമയം നീട്ടി നല്‍കണം എന്നും രാജു നാരായണ സ്വാമി അറിയിച്ചു.

ഇതേ തുടര്‍ന്നാണ് 15 ലക്ഷം പാഠപുസ്തകങ്ങള്‍ സ്വകാര്യ പ്രസ്സുകളില്‍ അച്ചടിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല സമിതി തീരുമാനിച്ചത്.

യോഗത്തില്‍ രാജു നാരായണ സ്വാമിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ഈ വിഷയത്തില്‍ വാക്കുതര്‍ക്കം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ടെന്‍ഡര്‍ നടപടികളൊന്നും സ്വീകരിക്കാതെ സ്വകാര്യ പ്രസ്സുകളെ അച്ചടി ഏല്‍പിക്കാനാവില്ലെന്ന നിലപാടാണ് രാജു നാരായണ സ്വാമി സ്വീകരിച്ചത്.

പക്ഷേ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പാഠപുസ്തകങ്ങള്‍ സ്വകാര്യ പ്രസ്സില്‍ അച്ചടിയ്ക്കാമെന്ന നിലപാടെടുക്കുകയായിരുന്നു. പാഠപുസ്തക വിതരണം ഇനിയും വൈകിക്കാനാവില്ലെന്ന ന്യായമാണ് ഇതിന് പറയുന്നത്.

English summary
High level committee decides to print school text books in private presses. Printing Department secretary Raju Narayana Swamy objected the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X