ഹവാല കേസ്: ഇഡിയുടെ റെയ്ഡിന് മുമ്പ് മുങ്ങി ഹൈറിച്ച് ഉടമകള്‍, പോലീസിന് ജാഗ്രതാ നിര്‍ദേശം
കൊച്ചി: ഹവാലക്കടത്ത് കേസില്‍ പ്രതികളായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി റെയ്ഡിന് തൊട്ടുമുമ്പാണ് കമ്പനി എംഡി കെഡി പ്രതാപന്‍, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവര്‍ ജീപ്പില്‍ രക്ഷപ്പെട്ടത്.
ഇഡി തൃശൂരിലെ ഇവരുടെ വീട്ടിലാണ് റെയ്ഡ് നടത്താനെത്തിയത്. ഇഡി തന്നെയാണ് ഇവര്‍ രക്ഷപ്പെട്ട കാര്യം അറിയിച്ചത്. ഇഡി ഇവരെ അറസ്റ്റ് ചെയ്യുന്നതിനായിട്ടായിരുന്നു ഇഡി ഇവിടെയെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്.

image credit:highrich.net
ഇഡി നീക്കം ചോര്‍ത്തി നല്‍കി രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കിയത് ചേര്‍പ്പ് പോലീസ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. അതേസമയം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പില്‍ കമ്പനിയുടമ പ്രതാപന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരുടെ റെയ്ഡ് തുടരുകയാണ്. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇഡി പരിശോധന നടത്തുന്നത്.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് കമ്പനി നടത്തിയത് 1630 കോടി രൂപയുടെ തട്ടിപ്പാണെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ മറവില്‍ മണിച്ചെയിന്‍ തട്ടിപ്പാണെനനാണ് തൃശൂര്‍ കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
അതേസമയം പ്രതികളെ പിടികൂടാന്‍ ഇഡി പോലീസ് സഹായം തേടിയിരിക്കുകയാണ്. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് പരാതിയിലാണ് പരിശോധനന നടത്തുന്നത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു.
സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസുകളില്‍ ഒന്നാണിത്. കേസില്‍ കമ്പനി ഉടമ പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തതാണ്. എന്നാല്‍ ഇയാള്‍ പിന്നീട് ജാമ്യം നേടിയിരുന്നു. രക്ഷപ്പെട്ടവര്‍ക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കാനാണ് ഇഡി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയില്‍ തട്ടിപ്പാണെന്നാണ് തൃശൂര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് പരാമര്‍ശിച്ചിരുന്നത്. കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിന്‍ തട്ടിപ്പാകാന്‍ ഇത് സാധ്യതയുണ്ടെന്നും, ക്രിപ്‌റ്റോകറന്‍സി അടക്കമുള്ള ഇടപാടുകളും, നിരവധി അനുബന്ധ സ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ കമ്പനിയുടെ സ്വത്ത് താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബഡ്‌സ് ആക്ട് കോംപിറ്റന്റ് അതോറിറ്റി എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications