'2001ലും 2006 ലും ആര്‍എസ്എസിനോട് വോട്ടുചോദിച്ചു'; വിഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ആര്‍വി ബാബു
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘപരിവാര്‍ സംഘടനകളുമായുള്ള വാക്‌പോര് മുറുകുന്നു. വി ഡി സതീശനെതിരെ വീണ്ടും ആരോപണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു രംഗത്തെത്തി. വി ഡി സതീശന്‍ തിരഞ്ഞെടുപ്പ് സമയത്ത് ആര്‍ എസ് എസിനോട് വോട്ട് ചോദിച്ചെന്നാണ് ആരോപണം. 2001 ലും 2006 ലും വി ഡി സതീശന്‍ ആര്‍ എസ് എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നുവെന്ന് ആര്‍ വി ബാബു ആരോപിക്കുന്നു.
ആര്‍ എസ് എസ് പറവൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് വി ഡി സതീശന്‍ കള്ളം പറയുകയാണ്. സതീശന്‍ സാമാന്യുബുദ്ധിയെ പരിഹസിക്കുകയാണെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു. തന്റെ മോശം പശ്ചാത്തലം എന്താണെന്നു സതീശന്‍ പറയണമെന്ന് ആര്‍വി ബാബു ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റെ നല്ല പശ്ചാത്തലം ആയതു കൊണ്ടാണോ സതീശന്‍ മറുപടി പറയുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ സതീശന്‍ പ്രതികരിച്ചതെന്നും ആര്‍ വി ബാബു ചോദിച്ചു.

വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത ഫോട്ടോ കളവാണെങ്കില്‍ നിയമ നടപടി സ്വീകരിക്കൂവെന്നും ആര്‍ വി ബാബു ആവശ്യപ്പെട്ടു. സതീശന്‍ ആദര്‍ശത്തിന്റെ പൊയ്മുഖം അണിയുന്നു. സതീശന്റെ സ്ഥാപിത താല്പര്യങ്ങളെ എതിര്‍ത്തു തുടങ്ങിയപ്പോള്‍ സംഘപരിവാര്‍ ശത്രുക്കളായെന്നും ആര്‍ വി ബാബു കുറ്റപ്പെടുത്തി.
ഒരു ഫ്യൂഡല്‍ മാടമ്പിയെ പോലെ അദ്ദേഹം സംവാദങ്ങളില്‍ നിന്ന് പിന്മാറുന്നു. പറവൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ ക്ഷണിച്ചിട്ടാണ് സതീശന്‍ വന്നത്. ചെറുപ്പം മുതല്‍ ആര്‍ എസ് എസിനോട് പടവെട്ടിയാണ് വളര്‍ന്നതെന്ന സതീശന്റെ പ്രസ്താവന പരിഹാസ്യമാണെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആര്‍ വി ബാബുവായിരുന്നു വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2006 ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറില്‍ ഭാരതാംബയുടേയും ഗുരുജി ഗോള്‍വര്‍ക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി ഡി സതീശനാണെന്നാണ് ആര്‍ വി ബാബു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്.
'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍
അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. കെ എന്‍ എ ഖാദറിനെ വിമര്‍ശിച്ച സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീര പോലെ ഇടക്കിടെ ഞടട നെ ആക്രമിക്കുന്നു.
ഉദരനിമിത്തം ബഹുകൃത വേഷം- ആര്‍ വി ബാബു പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉല്‍ഘാടനം ചെയ്ത അക്കാലത്തെ സതീശന്‍ ഇന്നത്തെ അല്‍ സതീശനായിരുന്നില്ല. പറവൂരിലെ ആദ്യ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആര്‍ എസ് എസ് വെറുക്കപ്പെട്ട പ്രസ്ഥാനവുമായിരുന്നില്ല.
മഹാത്മാ ഗാന്ധി വരെ ആര്‍ എസ് എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കും തന്റെ മുഖ്യമന്ത്രി സ്വപ്നത്തിനും തടസ്സം സംഘ പരിവാര്‍ ശക്തികളാണെന്ന തിരിച്ചറിവ് സതീശനെ തെല്ലൊന്നുമല്ല വിറളി പിടിപ്പിക്കുന്നത്. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്ന സതീശന്‍ ആര്‍ എസ് എസ് വിരോധം വോട്ട് നേടിത്തരുമെന്ന് വിചാരിക്കുന്നു. പണം തട്ടിപ്പ് കേസില്‍ തന്റെ ആരാധ്യനായ നേതാവ് രാഹുലിനെ ഇഡി മുട്ടില്‍ നിര്‍ത്തുമ്പോള്‍ സതീശന് ആര്‍ എസ് എസ് വിരോധം പാരമ്യതയിലെത്തുന്നു. കഴുതക്കാമം കരഞ്ഞ് തീര്‍ക്കട്ടെ എന്നാശിക്കാം- ആര്‍ വി ബാബു ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications