കൊഡൈക്കനാലില്‍ വെച്ച് വിവാഹം വേണ്ട, ഇറോം ശര്‍മ്മിളയുടെ വിവാഹത്തിന് എതിര്‍പ്പ്..കാരണം ??

  • By: Nihara
Subscribe to Oneindia Malayalam

ചെന്നൈ : മണിപ്പൂരിന്റെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിളയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ച് നാളുകളായി. സുഹൃത്തായ ഡെസ്മണ്ട് കുടിഞ്ഞോയാണ് ഇറോമിന് കൂട്ടായെത്തിയത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

കൊഡൈക്കനാലിലെ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജൂലൈ 12 ലേക്കാണ് വിവാഹം സബ് രജിസ്റ്റാര്‍ ഓഫീസില്‍ വിവാഹം ചെയ്തത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ 30 ദിവസത്തിനുള്ളില്‍ പരാതി ബോധിപ്പിക്കാന്‍ അവസരമുണ്ട്. ഇത് നില നില്‍ക്കെയാണ് പരാതിയുമായി ഹിന്ദു മക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.

കൊഡൈക്കനാലില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു

കൊഡൈക്കനാലില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു

ജൂലൈ 12 നാണ് ഇറോം ശര്‍മ്മിള കൊഡൈക്കാലിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിട്ടുള്ളത്.

കൊഡൈക്കനാല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍

കൊഡൈക്കനാല്‍ തിരഞ്ഞെടുത്തതിന് പിന്നില്‍

മണിപ്പൂര്‍ സ്വദേശിനിയായ ഇറോ ശര്‍മ്മിള എന്തിനാണ് വിവാഹത്തിനായി കൊഡൈക്കനാല്‍ തിരഞ്ഞെടുത്തതെന്നും ഹിന്ദു മക്കള്‍ കക്ഷി അംഗങ്ങള്‍ ചോദിക്കുന്നു. മറ്റെവിടെയെങ്കിലും വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ പോരേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.

മണിപ്പൂരിലേക്ക് പോയ്‌ക്കൊള്ളൂ

മണിപ്പൂരിലേക്ക് പോയ്‌ക്കൊള്ളൂ

ഭര്‍ത്താവിനോടൊപ്പം മണിപ്പാലിലോ ഗോവയിലോ പോയി വിവാഹം ചെയ്‌തോളൂയെന്ന നിര്‍ദേശവും ഇവര്‍ ഇറോമിനു മുന്നില്‍ വെച്ചിട്ടുണ്ട്. നക്‌സല്‍ ഭീഷണി നേരിടുന്ന പ്രദേശത്ത് ഇവരുടെ താമസം സര്‍ക്കാരിന് തന്നെ ഭീഷണിയായി മാറുമെന്നും ഹിന്ദു മക്കള്‍ കക്ഷി വിലയിരുത്തുന്നു.

അനുമതി റദ്ദാക്കണം

അനുമതി റദ്ദാക്കണം

16 വര്‍ഷത്തിന് ശേഷമാണ് ഇറോം ശര്‍മ്മിള തന്റെ സഹന സമരം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പരാജയമായിരുന്നു ഇറോമിനെ കാത്തിരുന്നത്.

എട്ടു വര്‍ഷത്തെ പ്രണയം

എട്ടു വര്‍ഷത്തെ പ്രണയം

എട്ടു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഡെസ്മണ്ട് കുടിഞ്ഞോണും ഇറോം ശര്‍മ്മിളയും വിവാഹിതരായത്. ഇരുവരും കൊഡൈക്കനാലിലാണ് താമസിച്ചു വരുന്നത്.

സര്‍ക്കാരിന് ഭീഷണിയായേക്കാം

സര്‍ക്കാരിന് ഭീഷണിയായേക്കാം

നക്‌സല്‍ ഭീഷണി നില നില്‍ക്കുന്ന പ്രദേശത്ത് ഇറോം ശര്‍മ്മിള താമസം തുടരുകയാണെങ്കില്‍ അത് സര്‍ക്കാരിന് തന്നെ ഭീഷണിയായി മാറുമെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാക്കള്‍ അവകാശപ്പെടുന്നു.

പരാതി നല്‍കി

പരാതി നല്‍കി

ഇറോം ശര്‍മ്മിളയും ഡെസ്മണ്ട് കുട്ടിനോവും തമ്മിലുള്ള വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊഡൈക്കനാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹിന്ദു മക്കള്‍ കക്ഷി പരാതി നല്‍കിയിട്ടുണ്ട്.

English summary
Hindu Makal Katchi protest against on Irom Shramila's marriage in Kodaikkanal.
Please Wait while comments are loading...