ദിലീപേട്ടാ പെട്ടു... പിന്നെ ലക്ഷ്യയിലേക്കുള്ള വിളിയും, പോലീസുകാരന്‍ കുടുങ്ങി, നടപടിയുറപ്പ്

  • Posted By: Sooraj
Subscribe to Oneindia Malayalam

ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ കുരുക്കില്‍. ഇയാള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. ജാമ്യം തേടി ദിലീപ് മൂന്നാം തവണയും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കങ്ങള്‍ നടത്തവെയാണ് ഇതു തടയാന്‍ പോലീസ് കൂടുതല്‍ നടപടികളിലേക്കു നീങ്ങുന്നത്.

ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനുമുള്ള നീക്കത്തിലാണ് പോലീസ്.

ദിലീപ് രക്ഷപ്പെട്ടേക്കും? കേസ് അട്ടിമറിക്കു സാധ്യത... അവരുടെ സന്ദര്‍ശനം ദുരൂഹം, ആ രണ്ടു പേര്‍...

അറസ്റ്റ് ചെയ്തു വിട്ടയച്ചു

അറസ്റ്റ് ചെയ്തു വിട്ടയച്ചു

കളമശേരി എ ആര്‍ ക്യാമ്പിലെ സിപിഒ അനീഷാണ് പള്‍സര്‍ സുനിയെ സഹായിച്ചതിനു ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിടുകയായിരുന്നു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ആലുവ പോലീസ് ക്യാമ്പില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. അപ്പാള്‍ അവിടെ പാറാവ് ഡ്യൂട്ടിയിലായിരുന്ന അനീഷ് സുനിക്ക് സ്വന്തം ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു.

ദിലീപിനു സന്ദേശമയച്ചു

ദിലീപിനു സന്ദേശമയച്ചു

ഈ ഫോണിലൂടെയാണ് സുനി ദിലീപിനു സന്ദേശം അയച്ചത്. ദിലീപേട്ടാ പെട്ടുവെന്ന് പള്‍സര്‍ സുനി താരത്തിനു ശബ്ദസന്ദേശം അയക്കുകയും ചെയ്തിരുന്നു.

ലക്ഷ്യയിലേക്ക് വിളിച്ചു

ലക്ഷ്യയിലേക്ക് വിളിച്ചു

കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയിലേക്കു മൂന്നു തവണ അനീഷ് വിളിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവും പോലീസിന്റെ പക്കലുണ്ട്.

സിം കാര്‍ഡ് നശിപ്പിച്ചു

സിം കാര്‍ഡ് നശിപ്പിച്ചു

സുനിയുടെ സന്ദേശമയക്കലും ലക്ഷ്യയിലേക്കുള്ള ഫോണ്‍ വിളിയും തന്നെ കുടുക്കിയേക്കുമെന്ന് സംശയം തോന്നിയതോടെ അനീഷ് ഈ സിം കാര്‍ഡ് നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു.

മാപ്പ് അപേക്ഷ നല്‍കി

മാപ്പ് അപേക്ഷ നല്‍കി

കേസില്‍ അന്വേഷണം ഊര്‍ജിതമായപ്പോള്‍ അനീഷ് മാപ്പ് അപേക്ഷ നല്‍കിയിരുന്നു. ഇയാളെ അന്വേഷണസംഘം ഉപയോഗിച്ചാതാവാമെന്ന തരത്തില്‍ നേരത്തേ സംശയങ്ങളുയരുകയും ചെയ്തിരുന്നു.

 വകുപ്പുതല നടപടി

വകുപ്പുതല നടപടി

അനീഷിനെതിരേ വകുപ്പുതല നടപടിയുണ്ടാവുമെന്നാണ് വിവരം. നടപടിയാവശ്യപ്പെട്ടു ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കു അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

സുനിയും വെളിപ്പെടുത്തി

സുനിയും വെളിപ്പെടുത്തി

അനീഷിനെക്കുറിച്ച് നേരത്തേ പള്‍സര്‍ സുനിയും അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

അനീഷിനോട് പറഞ്ഞെന്നു സുനി

അനീഷിനോട് പറഞ്ഞെന്നു സുനി

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ദിലീപാണെന്നു പള്‍സര്‍ സുനി അനീഷിനോട് പറഞ്ഞതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police to take action against police officer who helped pulsar suni

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്