കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍സിറ്റി അപകടം: പാളം തെറ്റിയത് മലയാളികള്‍ സഞ്ചരിച്ച ബോഗികള്‍

  • By Soorya Chandran
Google Oneindia Malayalam News

ബംഗളൂരു: ബംഗളൂരുവിലെ ഹൊസൂരിനടുത്ത് അപകടത്തില്‍ പെട്ട ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ മലയാളികളായിരുന്നു യാത്രക്കാരില്‍ ഭൂരിപക്ഷവും എന്ന് വിവരം. എന്നാല്‍ മരിച്ചവരുടെ പേരുകള്‍ റെയില്‍വേ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

bengaluru-express-derails3

ഡി8, ഡി 9 ബോഗികളാണ് ഏറ്റവും ഭീകരമായി അപകടത്തില്‍ പെട്ടത്. ഈ ബോഗികളിലെ യാത്രക്കാരില്‍ അധികവും മലയാളികളായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എസി കോച്ചുകള്‍ ഉള്‍പ്പെടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്.

bengaluru-express-derails2

<strong>എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി, 7 മരണമെന്ന് റിപ്പോര്‍ട്ട്</strong>എറണാകുളം-ബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി, 7 മരണമെന്ന് റിപ്പോര്‍ട്ട്

<strong>ഇന്റര്‍സിറ്റി അപകടം: അറ്റകുറ്റപ്പണികള്‍ നടത്താതെ വരുത്തിവച്ച അപകടം</strong>ഇന്റര്‍സിറ്റി അപകടം: അറ്റകുറ്റപ്പണികള്‍ നടത്താതെ വരുത്തിവച്ച അപകടം

ഡി 8, ഡി 9 ഒമ്പത് കോച്ചുകളില്‍ സീറ്റിങ് മാത്രമാണ് ഉള്ളത്. നിരവധി കുട്ടികളും വിദേശികളും ഈ ബോഗിയില്‍ ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒരു ബോഗി മറ്റൊരു ബോഗിയിലേക്ക് ഇടിച്ച് കയറി നില്‍ക്കുന്ന അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തിന്റെ വിവധ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ. എറണാകുളം 0484 2100317, 8136997773, 9539336040, എറണാകുളം ടൗൺ: 04842398200, തൃശൂർ. 0487 2424148, തിരുവനന്തപുരം: 04712321237. മലപ്പുറം, കാസര്‍കോട് ജില്ലാ കളക്ടര്‍മാര്‍ ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട് .

English summary
Hosur Train Accident: Majority passengers of derailed coaches are from Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X