വാക്ക് തര്‍ക്കം, കൊച്ചിയില്‍ പട്ടാപകല്‍ ഹോട്ടല്‍ ഉടമയെ കുത്തികൊന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: വൈറ്റിലയ്ക്ക് അടുത്ത് ഹോട്ടല്‍ ഉടമയെ കുത്തികൊന്നു. വൈറ്റലയ്ക്ക് സമീപത്തുള്ള സിബിന്‍ ഹോട്ടല്‍ ഉടമ ജോണ്‍സനെയാണ് കകുത്തേറ്റ് മരിച്ചത്. ബുധാനാഴ്ച വൈകുന്നേരമാണ് സംഭവം.

 murder

ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹോട്ടല്‍ ഉടമയെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഭക്ഷണം രുചിയില്ലെന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും തര്‍ക്കം. എങ്കില്‍ പണം തരേണ്ടെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. തുടര്‍ന്ന് പ്രതി പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ ജോണ്‍സണും പുറത്തേക്ക് ഇറങ്ങി. ഹോട്ടലില്‍ നിന്ന് കുറച്ച് മാറി ജോണ്‍സണെ കുത്തിയതിന് ശേഷം പ്രതി ഒാടി രക്ഷപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴി മധ്യേ എത്തിയപ്പോഴേക്കും ജോണ്‍സണ്‍ മരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു. പ്രതിയ്ക്ക് വേണ്ടി പോലീസ് തിരച്ചലിലാണ്.

English summary
Hotel owner killed in Kochi.
Please Wait while comments are loading...