Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിയുടെ മൊബൈല്‍ ലഭിക്കില്ല? കായലില്‍ ഉപേക്ഷിച്ചത് സത്യം? വെളിപ്പെടുത്തലുമായി ഹോട്ടലുടമ!

കേസിലെ നിര്‍ണായക തെളിവായ ഫോണിനായി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നതിനിടെയാണ് ഹോട്ടലുടമയുടെ വെളിപ്പെടുത്തല്‍. ആദ്യം ഫോണ്‍ ഓടില്‍ ഉപേക്ഷിച്ചെന്നാണ് സുനി പറഞ്ഞത്.

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫോണ്‍ കായലില്‍ ഉപേക്ഷിച്ചെന്ന പ്രതി പള്‍സര്‍ സുനിയുടെ മൊഴി സത്യമെന്ന് സൂചന. ഇതു സംബന്ധിച്ച് ഹോട്ടലുടമയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായിരിക്കുകയാണ്.
കീഴടങ്ങുന്ന ദിവസമാണ് പ്രതികള്‍ ഹോട്ടലിലെത്തിയത്. കായലിന്റെ ഏത് ഭാഗത്താണ് ഒഴുക്കുള്ളതെന്ന് സുനി ചോദിച്ചതായി ഹോട്ടലുടമ പറയുന്നു.

മൊബൈല്‍ ഉപേക്ഷിക്കാനാണ് സുനി ഇക്കാര്യം തിരക്കിയതെന്നാണ് സൂചന.
കേസിലെ നിര്‍ണായക തെളിവായ ഫോണിനായി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നതിനിടെയാണ് ഹോട്ടലുടമയുടെ വെളിപ്പെടുത്തല്‍. ആദ്യം ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചെന്നാണ് സുനി പറഞ്ഞത്.

 പറഞ്ഞത്

പറഞ്ഞത്

കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് ഹോട്ടലുടമയുടേത്. ഹോട്ടലിലെത്തിയ സുനിയും വിജീഷും കായലിന്റെ ഏത് ഭാഗത്താണ് ആഴമുള്ളതെന്ന് തിരക്കിയിരുന്നതായി ഹോട്ടലുടമ പറയുന്നു. കീഴടങ്ങുന്ന ദിവസമാണ് ഇവര്‍ ഹോട്ടലിലെത്തിയത്.

 ഹോട്ടലില്‍ തെളിവെടുപ്പ്

ഹോട്ടലില്‍ തെളിവെടുപ്പ്

പ്രതികളായ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ ഹോട്ടലില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഹോട്ടലുടമയുടെ വെളിപ്പെടുത്തലില്‍ നിന്ന് ഫോണ്‍ കായലില്‍ ഉപേക്ഷിച്ചെന്ന സുനിയുടെ മൊഴി സത്യമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

 നിര്‍ണായക ദൃശ്യങ്ങള്‍

നിര്‍ണായക ദൃശ്യങ്ങള്‍

പ്രതികള്‍ നടിയെ ടെംബോ ട്രാവലറില്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി ഹോട്ടലുടമയും രംഗത്തെത്തിയിരിക്കുന്നത്. മൊബൈലിനായി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു.

 ഉപേക്ഷിക്കാന്‍ നിര്‍ദേശം

ഉപേക്ഷിക്കാന്‍ നിര്‍ദേശം

കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍. വെള്ള സാംസങ് ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടിയുടെ മൊഴിയിലുണ്ട്. അതേസമയം മൊബൈല്‍ ഉപേക്ഷിക്കാന്‍ സുനിക്ക് അഭിഭാഷകരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

 മെമ്മറികാര്‍ഡ് കണ്ടെത്തി

മെമ്മറികാര്‍ഡ് കണ്ടെത്തി

ഫോണിലെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതായി പ്രതികള്‍ പറഞ്ഞതായി വിവരങ്ങളുണ്ട്. ആലപ്പുഴയിലും കോയമ്പത്തൂരിലും മൊബൈലിനായി തിരച്ചില്‍ നടത്തിയിരുന്നു. ചില മെമ്മറി കാര്‍ഡുകള്‍ നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.

 ആദ്യം പറഞ്ഞത്

ആദ്യം പറഞ്ഞത്

തമ്മനത്തെ ഒരു ഓടയില്‍ ഉപേക്ഷിച്ചെന്നാണ് സുനി ആദ്യം പറഞ്ഞത് . ഇതിന്റെ അടിസ്ഥാനത്തില്‍ ഓട വൃത്തിയാക്കി പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കായലില്‍ ഉപേക്ഷിച്ചെന്ന് മൊഴി നല്‍കിയത്. ഇവിടെയും തിരച്ചില്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+