പാലും കട്ടന്‍ ചായയും തമ്മിലുള്ള ബന്ധമെന്താ? കട്ടന്‍ ചായക്കും വില കൂട്ടി...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാല്‍ വില വര്‍ധനവിനെ തുടര്‍ന്ന് ചായക്കടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മില്‍മ പാല്‍ ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. കടക്കാര്‍ അഞ്ച് മുതല്‍ പത്ത് രുപവരെയാണ് ചായക്കും കോഫിക്കും വര്‍ധിപ്പിച്ചിരിക്കുന്നത്.

നഗരങ്ങളിലെ കടകളില്‍ വ്യാപകമായി മില്‍മയുടെ പാല്‍ അല്ല ഉപയോഗിക്കുന്നതെങ്കിലും മില്‍മ പാല്‍ വില വര്‍ധിപ്പിച്ചതിന്റെ പേരില്‍ കട്ടന്‍ ചായക്കുപോലും വില വര്‍ധിപ്പിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പാലാണഅ മിക്ക ചായക്കടകളിലും ഉപയോഗിക്കുന്നത്. ക്രിത്രിമ പാല്‍ വരെ ഉപയോഗിച്ച് ചിലയിടങ്ങളില്‍ ചായ കൊഴുപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പാല്‍ വില

പാല്‍ വില

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിനും സ്വകാര്യ ഡയറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിനും വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇവിടുന്നൊക്കെ പാല്‍ വാങ്ങി കടയുടമകള്‍ ചായക്കും കോഫിക്കും തോന്നിയപോലെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

 വര്‍ദ്ധനവ്

വര്‍ദ്ധനവ്

അരലിറ്ററിന്റെ ഒരു കവര്‍ പാലില്‍ നിന്നും എട്ടുമുതല്‍ പത്ത് വരെ ഗ്ലാസ് ചായ ഉണ്ടാക്കാം. രണ്ട് രൂപയാണ് അര ലിറ്ററിന് മില്‍മ വര്‍ധിപ്പിച്ചത്.

 ലാഭം

ലാഭം

മില്‍മ രണ്ട് രൂപ വര്‍ധിപ്പിച്ചതിന്റെ പേരില്‍ പതിനാറ് രൂപ മുതല്‍ ഇരുപത് രൂപ വരെ ലാഭം കൊയ്യാനുള്ള അവസരമായിട്ടാണ് പലരും കാണ്ടിരിക്കുന്നത്.

 കടക്കാര്‍

കടക്കാര്‍

ഒരു ദിവസത്തെ ആകെ കച്ചവടം കണക്കിലെടുക്കുമ്പോള്‍ വന്‍ ലാഭം കടക്കാര്‍ക്ക് ഉണ്ടാക്കാനുള്ള അവസരമാണ് മില്‍മ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

English summary
Hotels raised tea rate
Please Wait while comments are loading...