വാടക വീട്ടില്‍ യുവതിയുടെ മൃതദേഹം!അതും കഴുത്തറുത്ത നിലയില്‍!കൊല്ലപ്പെട്ടത് ഒളിച്ചോടി വന്ന വീട്ടമ്മ!

  • Posted By:
Subscribe to Oneindia Malayalam

ഹരിപ്പാട്: ഹരിപ്പാട്ട് യുവതിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു.

മാവേലിക്കര സ്വദേശിനി പുഷ്പയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ആളും യുവതിയും അടുപ്പത്തിലായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചവരുമായിരുന്നു. ഒളിച്ചോടി വന്ന് ഹരിപ്പാട് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു.

murder

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനായി ഒരാളെ ഇയള്‍ വിളിച്ചു വരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലാക്കിയതോടെ ഇയാള്‍ ഇക്കാര്യം ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം നടത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല.

English summary
house wife murder at harippad.
Please Wait while comments are loading...