വിതുര: വീട്ടമ്മയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തേവൻപാറ നാഗരയിൽ വീട്ടമ്മയെ തോക്ക് ചൂണ്ടി പീഡിപ്പിക്കുവാൻ ശ്രമിച്ചു.പീഡനശ്രമത്തിനിടയിൽ പരുക്കേറ്റ 28 കാരിയായ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് തൊളിക്കോട് തേവൻപാറ സ്വദേശി പോത്ത് ഷാജി എന്നുവിളിക്കുന്ന ഷാജിയെ പ്രതിയാക്കി വിതുരപൊലീസ് കേസെടുത്തു.ഇന്നലെ രാത്രിയിലാണ് സംഭവം. ഷാജി താമസിച്ചിരുന്ന വീട്ടിൽ നിന്നും വന്യമൃഗങ്ങളെ വേട്ടായാടാനുള്ള തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാജിയുടെ സുഹൃത്തിൻെറ ഭാര്യയാണ് പീഡനത്തിന് ഇരയായത്.ഭർത്താവ് സ്ഥലത്തില്ലാത്ത സമയത്ത് അതിക്രമിച്ച് വീട്ടിൽ കയറിയാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. ഇവരുടെ ദേഹമാസകലം പരുക്കുണ്ട്. കൂട്ടുകാരനെ കാണുവാനെന്ന പേരിൽ വീട്ടിൽ എത്തിയ ഷാജി അകത്ത് കയറി കതകടച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയിരിക്കുന്നത്.സംഭവത്തിന് ശേഷം ഷാജി സ്ഥലം വിട്ടു.ഒളിവിൽ പോയ ഷാജിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. കൊലപാതകകേസ് ഉൾപ്പടെ അനവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷാജി.ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ഷാജിയുടെ പേരിൽ കേസുണ്ട്.മൂന്ന് വർഷം മുൻപ് നെടുമങ്ങാട്ന് സമീപം വച്ച് ക്വട്ടേഷൻ സംഘം ഷാജിയുടെ കഴുത്ത് വെട്ടി മുറിച്ചിരുന്നു.ഗുരുതരമായി പരുക്കേറ്റ ഷാജി അത്യാസന്നനിലയിൽ ആഴ്ചകളോളം തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു.

ഇതിന് ശേഷം വിതുര ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ മർദ്ദിക്കുകയും ഇയാൾ മരണപ്പെടുകയും ചെയ്തിരുന്നു .കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം വീണ്ടും പഴയ പാത പിൻതുടരുകയായിരുന്നു. ഷാജിയുടെ പേരിൽമോഷണം, കൊലപാതകം, കൂലിത്തല്ല്,അടിപിടി,ക്വട്ടേഷൻ,കേസുകളാണ് നിലവിലുള്ളത്.കേസുകളിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം വീണ്ടും കേസുകളുണ്ടാക്കുകയാണ് പതിവ്.












Click it and Unblock the Notifications