കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയ്യന്നൂരില്‍ വീട്ടമ്മ ഡ്രൈവിംഗ് പരിശീലകനൊപ്പം ഒളിച്ചോടി, ഭര്‍ത്താവ് സ്റ്റേഷനില്‍ ബോധംകെട്ട് വീണു

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലകനായ കാമുകനൊപ്പം ഭാര്യ ഒളിച്ചോടി. ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ ബോധംകെട്ട് വീണു. ഭാര്യയുടെ ഒളിച്ചോട്ടം മറക്കാനും വീണ്ടും ഒന്നിച്ച് താമസിയ്ക്കാനും ഭര്‍ത്താവ് തയ്യാറായിരുന്നു. പക്ഷേ പിഞ്ചുകുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും വേണ്ടെന്നും കാമുകന്‍ മതിയെന്നും ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞതോടെ ഭര്‍ത്താവ് ബോധംകെട്ട് വീഴുകയായിരുന്നു.

കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം നടക്കുന്നത്. ഏറെ നാടകീയ രംഗങ്ങള്‍ക്കാണ് പൊലീസ് സ്റ്റേഷന്‍ സാക്ഷിയായത്. 32വയസുകാരിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഒന്നരയും നാലും വയസുള്ള മക്കളെ പോലും ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോകാന്‍ തയ്യറായത്. പ്രണയവും ഒളിച്ചോട്ടവും നടന്നത് ഇങ്ങനെ...

ഡ്രൈവിംഗ് പരിശീനകനൊപ്പം

ഡ്രൈവിംഗ് പരിശീനകനൊപ്പം

പയ്യന്നൂരിലെ 32കാരിയായ യുവതി ഒളിച്ചോടിയത് ഡ്രൈവിംഗ് പരിശീലകനൊപ്പം

രണ്ട് ദിവസം മുന്‍പ്

രണ്ട് ദിവസം മുന്‍പ്

രണ്ട് ദിവസം മുന്‍പാണ് യുവതിയെ കാണാതായത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഡ്രൈവിംഗ് പഠിപ്പിയ്ക്കുന്നയാളേയും കാണാനില്ലെന്ന് വ്യക്തമായി

പരാതി

പരാതി

തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി

കാമുകനൊപ്പം ഭാര്യയെത്തി

കാമുകനൊപ്പം ഭാര്യയെത്തി

കാമുകനൊപ്പം ഒരു കൂസലുമില്ലാതെ ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി

എല്ലാം മറക്കാം പൊറുക്കാം

എല്ലാം മറക്കാം പൊറുക്കാം

ഭാര്യയെ കണ്ട ഭര്‍ത്താവ് എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായി. കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും തനിയ്‌ക്കൊപ്പം വരണമെന്ന് ഭാര്യയോട് അപേക്ഷിച്ചു

കേട്ടഭാവമില്ല

കേട്ടഭാവമില്ല

തനിയ്ക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നും കുട്ടികളെ വേണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു

കുഴഞ്ഞ് വീണു

കുഴഞ്ഞ് വീണു

ഭാര്യയുടെ വാക്കുകള്‍ കേട്ട ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചു

നിലപാട് ആവര്‍ത്തിച്ചു

നിലപാട് ആവര്‍ത്തിച്ചു

ഞായറാഴ്ച വീണ്ടും അനുരഞ്ജനത്തിന് വിളിച്ചെങ്കിലും കാമുകന്റെ കൂടെ പോകുമെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഒന്നരവയസും നാലുവയസുമുള്ള രണ്ട് കുട്ടികള്‍ ദമ്പതിമാര്‍ക്കുണ്ട്.

English summary
Housewife eloped with Driving School Instructor in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X