കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസിതരാജ്യ പദവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഇനിയും എത്ര ദൂരമുണ്ട്

Google Oneindia Malayalam News

ദില്ലി: നമ്മുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ഏറ്റവും വലിയ സ്വപനങ്ങളില്‍ ഒന്നായിരുന്നു 2020ഓടെ ഇന്ത്യയെ വികസിത രാജ്യ പദവിയിലേക്ക് എത്തിക്കുകയെന്നത്. വികസനത്തിന്റെ മിക്ക മാനദണ്ഡങ്ങളും പരിശോധിച്ചാല്‍ നമ്മുടെ രാജ്യം എപിജി അബ്ദുള്‍ കലാമിന്റെ വിഷന്‍ 2020 പ്രകാരം വിചാരിച്ചതിലും കൂടുതല്‍ മുന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചു. എന്നിരുന്നാലും ഈ യാത്രയുടെ 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നമ്മള്‍ ചില ലക്ഷ്യങ്ങളില്‍ നിന്നും വളരെ അകലെയാണ് എന്നതാണ് വസ്തുത. അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യ മേഖല, സമ്പദ്വ്യവസ്ഥ എന്നിവയില്‍ രാജ്യം വളരെയധികം പ്രതിസന്ധി നേരിടുകയാണ്. ഈ മേഖലകളില്‍ നമുക്ക് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്.

kalamnew-1

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം 2020ന് പകരം 2024ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ എത്രത്തോളം പരിശ്രമം ആവശ്യമാണെന്ന് കാര്യത്തില്‍ ആരും ബോധവാന്മാരല്ല. അത്തരമൊരു സാഹചര്യത്തില്‍ ജനപ്രിയനായ മുന്‍ രാഷ്ട്രപതി കലാമിന്റെ സ്വപ്നം നിറവേറ്റാന്‍ ഇന്ത്യയ്ക്ക് എത്ര സമയമെടുക്കുമെന്ന് നോക്കാം.

എവിടെയാണ് പിന്നോട്ട് പോയത്?

ഏറ്റവും പുതിയ സര്‍വേ പ്രകാരം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമുള്ള നിക്ഷേപങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യ 158ാം സ്ഥാനത്താണ്. അതേസമയം 157ാം സ്ഥാനത്തോടെ സുഡാന്‍ പോലുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും ഇന്ത്യക്ക് മുകളിലാണ്. ഇന്ത്യയ്ക്ക് പിറകിലായി 159ാം സ്ഥാനത്തോടെ നമീബിയയാണ്. ഇതേ പട്ടികയില്‍ അമേരിക്ക 27ാം സ്ഥാനത്തും ചൈന 44ാം സ്ഥാനത്തുമാണ്. അതായത് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് കലാമിന്റെ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് മികച്ച ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി തുല്യമായ പ്രവേശനം, ദാരിദ്ര്യത്തില്‍ നിന്ന് മോചനം, ശുചിത്വമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ജനങ്ങള്‍ക്ക് നല്‍കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. അതോടൊപ്പം മാലിന്യ നിര്‍മ്മാര്‍ജനം ഇന്ന് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ വെല്ലുവിളിയാണ്. പോഷകാഹാരക്കുറവ് ഇന്നും നമുക്ക് ഒരു ആശങ്കയായി തുടരുന്നു. ഇത് മറികടക്കാന്‍ വളരെയധികം പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കിലും ഇനിയും കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍ ഇന്ത്യയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകുകയെന്നത് ശ്രമകരമാണ്.

ഗ്രാമവും നഗരവും തമ്മിലുള്ള ദൂരം നികത്തേണ്ടത് അത്യാവശ്യം

ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ഏതൊരു സമ്പദ്വ്യവസ്ഥയുടെയും വളര്‍ച്ചയുടെ ഏറ്റവും വലിയ അടയാളമായി കണക്കാക്കുന്നു. ഇതിനായി ഗ്രാമവും നഗരവും തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് കിഴക്കന്‍ ഇന്ത്യയില്‍ ഇപ്പോഴും ഗ്രാമങ്ങളിലാണ്. രാജ്യത്തെ നഗര ജനസംഖ്യ ഇപ്പോഴും 35% മാത്രമാണ്. അതേസമയം 65% ആളുകള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്നു. ലോകത്തിലെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യ വളരെ പിന്നിലാണ്. കാരണം മിക്ക വികസിത രാജ്യങ്ങളിലും നഗര ജനസംഖ്യ 50% അല്ലെങ്കില്‍ അതില്‍ കൂടുതലാണ്. അതായത്, ഈ 15% വിടവ് ഇന്ത്യ നികത്തേണ്ടത് അത്യാവശ്യമാണ്. അതേസമയം ഇന്ത്യയിലെ നഗരങ്ങള്‍ക്ക് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ല. പല പദ്ധതികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നഗരാസൂത്രണത്തിന്റെയും സ്മാര്‍ട്ട് സിറ്റി ആസൂത്രണത്തിന്റെയും വേഗത വളരെ മന്ദഗതിയിലാണ്.

2030 ഓടെ കൈവരിക്കേണ്ട ലക്ഷ്യം

കുടിയേറ്റക്കാരോടുള്ള നിസ്സംഗതയും നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതും തൊഴിലാളികളുടെ അന്തര്‍സംസ്ഥാന ചലനത്തെ സാരമായി ബാധിച്ചു. അത്തരമൊരു സാഹചര്യത്തില്‍, 2024 ഓടെ രാജ്യത്തെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ കൂടുതല്‍ സമഗ്രമായ അജണ്ട ആവശ്യമാണ്. ഡിജിറ്റല്‍ ഇന്ത്യയ്ക്കായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇത് എല്ലാവര്‍ക്കും ലഭ്യമല്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ വികസിത ഇന്ത്യയെന്ന സ്വപ്‌നം കൈവരിക്കാന്‍ നാം കുറച്ച് കൂടി മുന്നോട്ടേക്ക് പോകേണ്ടിയിരിക്കുന്നു. എന്നിരുന്നാലും, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇനിയും വളരെയധികം സാധ്യതകളുണ്ടെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ വിശ്വസിക്കുന്നു. എന്നാല്‍ ആ ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കാന്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും തുടര്‍ച്ചയായി ശ്രമിക്കേണ്ടതുണ്ട്. അതിനാല്‍ 2020 എന്നത് 2030 ആകുമ്പോഴേക്കും ലക്ഷ്യം നേടാന്‍ കഴിയും.

English summary
how far is India's journey to a developed country?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X