മദ്യം ഇനി വീട്ടിലെത്തുമോ; ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക്, ഹോം ഡെലിവറി സാധ്യത തേടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും ബീവറേജസ് കോര്‍പ്പറേഷന്‍ അവധിയാണ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കാണ് ബീവറേജസില്‍ ഉണ്ടായത്. കൂടാതെ മദ്യപാനികളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ക്ക് ചിലയിടങ്ങളില്‍ ക്ഷാമമുണ്ടായി. അതേസമയം, തിരക്ക് വര്‍ദ്ധിക്കുന്നതും കൊവിഡ് സാഹചര്യവും കണക്കിലെടുത്ത് ഹോം ഡെലിവറിയുടെ സാധ്യത കോര്‍പ്പറേഷന്‍ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പല ഔട്ട്‌ലെറ്റുകളുടെ മുമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചില സ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര നീണ്ടു പോയത്. നലവില്‍ വില്‍ക്കുന്നതിനേക്കാള്‍ പത്ത് ലക്ഷം രൂപയുടെ അധിക വില്‍പ്പനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്നാണ് കോര്‍പ്പറേഷന്റെ പ്രാഥമിക വിലയിരുത്തല്‍.
തുരക്ക് വര്‍ദ്ധിച്ചതോടെ ജനപ്രിയ ബ്രാന്‍ഡുകളായ ഹണീ ബീ, ഓപിആര്‍, എംഎച്ച് ഉള്‍പ്പടെയുള്ള മദ്യം കിട്ടാതെയായി. കൊവിഡ് കാലത്ത് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയാലോ എന്ന ആലോചന കോര്‍പ്പറേഷനുണ്ട്. ഇതിന്റെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബവ്‌കോ എംഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബെവ് ക്യൂ ആപ്പ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം ഡെലിവറി സംവിധാനം വന്നാല്‍ ബെവ് ക്യൂവിന് സമാനമായ ആപ്പ് കൊണ്ടുവന്നേക്കും. സര്‍ക്കാരിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചായിരിക്കും തീരുമാനം.












Click it and Unblock the Notifications