കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ പി നദ്ദയ്ക്ക് തിരുവന്തപുരത്ത് ഉജ്ജ്വല വരവേല്‍പ്; നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് എത്തിയ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. കഥകളി രൂപങ്ങളും ചെണ്ടമേളവും വാദ്യഘോഷങ്ങളുമായി ആയിരക്കണക്കിന് പ്രവർത്തകർ രാവിലെ മുതൽ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, ഒ രാജഗോപാൽ എംഎൽഎ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡൻ്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ്പ്രസിഡൻ്റ് എ.എൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാപ്രസിഡൻ്റ് വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

 jpnadh

ഒന്നേകാലിന് വിമാനത്താവളത്തിന് പുറത്ത് എത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പാർട്ടിപ്രവർത്തകർ വരവേറ്റു. തുടർന്ന് തുറന്ന വാഹനത്തിൽ ജെപി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാൻ റോഡിന് ഇരുവശത്തും നിരവധിയാളുകളാണ് തടിച്ചുകൂടിയത്. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ഫോട്ടോയ്ക്ക് പുഷ്പാർച്ചന നടത്തി.

വൈകുന്നേരം 4 ന് വാര്‍ത്താ സമ്മേളനം നടത്തുന്ന ജെപി നദ്ദ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോ​ഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബിജെപി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് എൻഡി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകും. നാളെ വൈകുന്നേരം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
huge welcoming for JP Nadda; BJP ready for elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X