ഐശ്വര്യം ഉണ്ടാകാൻ 4 വയസുള്ള മകളെ പീഡിപ്പിച്ച് കൊന്നു; ഇലന്തൂരിൽ മുൻപും ആഭിചാര കർമ്മം
പത്തനംതിട്ട; ആഭിചാര കർമ്മത്തിനെ തുടർന്നുള്ള കൊലപാതകം ഇലന്തൂരിൽ ഇത് ആദ്യമല്ല. നേരത്തേ സമാനമായ രീതിയിൽ ഇവിടെ കൊലപാതകം നടന്നിട്ടുണ്ട്. 1997 ൽ നടന്ന സംഭവത്തിലെ പ്രതി ഒരു ഡോക്ടറായിരുന്നു. ഐശ്വര്യത്തിനായി തന്റെ നാല് വയസുള്ള മകളെ ഇയാൾ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം ഇങ്ങനെ

ഇലന്തൂർ, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തിൽ ശശിരാജപണിക്കർ എന്ന ഹോമിയോ ഡോക്ടർ ആണ് കേസിലെ പ്രതി. തന്റെ കാമുകിയുമായി സന്തോഷത്തോടെ വിവാഹം കഴിച്ച് ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ അരും കൊല നടത്തിയതെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരികുന്നു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപണിക്കർ വൈകാതെ മറ്റൊരു വിവാഹം കഴിച്ചു. ഇതിലുണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.

ചേർത്തല സ്വദേശിയായിരുന്നു ഇയാളുടെ കാമുകി. ഇവരെ സ്വന്തമാക്കാനായിരുന്നു ക്രൂരത. കാമുകിയെ മാന്തിക സിദ്ധിയുള്ള യുവതിയാണെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് ഭാര്യയെ മാറ്റി നിർത്തി ഇയാൾ പ്രാർത്ഥന മുറിയിൽ കുഞ്ഞിനേയും കൊണ്ട് പോകുകയായിരുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ കത്തിച്ച സിഗരറ്റ് കൊണ്ട് ഇയാൾ കുത്തി നോവിച്ചു. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുഞ്ഞ് കടുത്ത അണുബാധയെ തുടർന്നായിരുന്നു മരിച്ചത്.നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തായത്.

ഡോക്ടറുടെ ഭാര്യയുടെ മൊഴിയും കേസിൽ നിർണായകമായി. സംഭവത്തിൽ പണിക്കരയേയും ഭാര്യയേയും കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശശിരാജ പണിക്കർക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു കേസിൽ ലഭിച്ചത്. മറ്റുള്ളവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. എന്നാൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയിൽ തുടരവെ അവിടെ വെച്ച് മരിക്കുകയായിരുന്നു.

അതേസമയം ഇലന്തൂരിലെ നരബലി സംബന്ധിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആയുരാരോഗ്യത്തിന് വേണ്ടിയായിരുന്നത്രേ ഇത്. കേസിലെ മറ്റൊരു പ്രതിയായ ഷാഫി പറഞ്ഞത് പ്രകാരമാണ് ഇത് ചെയ്തതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്

ക്രൂരമായി കൊല ചെയ്ത ശേഷം പത്മയുടേയും റോസിലിയുടേയും മൃതദേഹത്തിൽ നിന്നും മാംസം അറുത്തെടുത്ത് മാറ്റി വെയ്ക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട ശേഷമായിരുന്നു ഐശ്വര്യത്തിനായി ഇവരുടെ മാംസം കഴിച്ചതെന്ന് ലൈല പോലീസിന് മൊഴി നൽകി. മാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിർദ്ദേശിച്ചത്. തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് തന്നെ പാചകം ചെയ്ത് കഴിക്കുകയായിരുന്നു.












Click it and Unblock the Notifications