കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ നരബലി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി, മൂന്ന് പേർ പിടിയില്‍

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നരബലിയിലൂടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി കണ്ടെത്തല്‍. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നും കാണാതായ രണ്ട് സ്ത്രീകളെ തിരുവല്ലയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തിരുവല്ല സ്വദേശികളായ വൈദ്യനേയും ഭാര്യയേയും ഇവർക്ക് സ്ത്രീകളെ എത്തിച്ച് നല്‍കിയ ഏജന്റിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്നിവരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നരബലിക്ക് ശേഷം രണ്ട് പേരുടേയും മൃതദേഹങ്ങള്‍

നരബലിക്ക് ശേഷം രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. ഇത് എവിടെയെന്ന് സംബന്ധിച്ച വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. രണ്ടാമത്തെ മൃതദേഹം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ ഇതാദ്യമായാണ് കേരളത്തില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

അത് നടക്കരുത്, തന്ത്രം പൊളിക്കാന്‍ ദിലീപിന്റെ കുതന്ത്രം: ആവശ്യം അംഗീരിക്കുമോ, ഇന്ന് നിർണ്ണായകംഅത് നടക്കരുത്, തന്ത്രം പൊളിക്കാന്‍ ദിലീപിന്റെ കുതന്ത്രം: ആവശ്യം അംഗീരിക്കുമോ, ഇന്ന് നിർണ്ണായകം

ഏജന്റ് ഷിഹാബാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ്

ഏജന്റ് ഷിഹാബാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെടുകയായിരുന്നു. സ്ത്രീയുടെ പേരിലായിരുന്നു ഇയാളുടെ ഫേസ്ബുക്ക് അക്കൌണ്ട്. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ നരബലി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി, മൂന്ന് പേർ പിടിയില്‍കേരളത്തില്‍ നരബലി: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തി, മൂന്ന് പേർ പിടിയില്‍

തിരുവല്ലയിലേക്ക് എത്തിച്ച സ്ത്രീകളെ കഴുത്തറത്ത്

തിരുവല്ലയിലേക്ക് എത്തിച്ച സ്ത്രീകളെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിനായി ഉന്നത പൊലീസ് സംഘം തിരുവല്ലയിലേക്ക് പുറപ്പെട്ടു.

സ്ത്രീകളെ കാണാതായതിനെ തുടർന്ന്

സ്ത്രീകളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. കാലടയിലെ അമ്പത് വയസ്സുള്ള സ്ത്രീയാണ് യഥാർത്ഥത്തില്‍ ആദ്യമായി കാണാതാവുന്നത്. അവർ എവിടെ പോയി എന്നത് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ പൊലീസ് കേടെസുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സാധാരണ മിസ്സിങ് കേസ് എന്ന രീതിയിലാണ് ആ കേസ് പുരോഗമിക്കുന്നത്.

women Chief Ministers: മലയാളിയായ വനിതാ മുഖ്യമന്ത്രിയെ അറിയുമോ? മുഖ്യമന്ത്രി പദത്തിലെത്തിയ ആ 16 വനിതകളെ അറിയാം

ഇതിനിടയിലാണ് കഴിഞ്ഞ മാസം 27 ന് കടവന്ത്ര

ഇതിനിടയിലാണ് കഴിഞ്ഞ മാസം 27 ന് കടവന്ത്ര പൊലീസിലും സമാനമായ പരാതി വരുന്നത്. പത്മം എന്ന അമ്പത് വയസ്സോളം പ്രായമുള്ള ലോട്ടറി തൊഴിലാളിയായ സ്ത്രീയെ കാണാനില്ലെന്നായിരുന്നു പരാതി. തമിഴ്നാട്ടില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയതായിരുന്നു ഇവർ. ഈ പരാതി സംബനധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിയപ്പോഴാണ് തിരുവല്ലവരെ ഇവർ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയത്.

മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധന

മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തിരുവല്ലയില്‍ നിന്നും പത്മത്തിന്റെ കോളുകള്‍ പോയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബിന്റെ ഫോണിലേക്കാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

English summary
Human sacrifice in Kerala: Two women were strangled to death in Tiruvalla, three arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X