Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു! മൃതദേഹം കിണറ്റില്‍ തള്ളി! പരാതിയുമായി സ്ത്രി

നഗരമധ്യത്തില്‍ യുവാവിനെ തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് യുവതിയുടെ മൊഴി. തന്‍റെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്നും അതിന് ശേഷം കിണറ്റില്‍ തള്ളിയെന്നുമാണ് യുവതി പോലീസിനോട് പരാതി നല്‍കിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും അഗ്മിശമനസേനാംഗങ്ങളും പരിശോധന നടത്തിയെങ്കിലും യുവാവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

നഗരത്തില്‍

നഗരത്തില്‍

നഗരത്തില്‍ അലഞ്ഞ് നടന്നിരുന്ന കോട്ടയം അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെയാണ് തന്‍റെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു യുവതിയുടെ മൊഴി. ഇക്കാര്യം വ്യക്തമാക്കി വ്യാഴാഴ്ചയാണ് യുവതി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.

ഭര്‍ത്താവും കൂട്ടുകാരനും

ഭര്‍ത്താവും കൂട്ടുകാരനും

തന്‍റെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്തുശ്ശേരിയില്‍ സജയന്‍ (40)എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച രഅര്‍ധരാത്രി കൊച്ചുമോനെ മര്‍ദ്ദിച്ച് കൊന്നു എന്ന് യുവതി പോലീസിന് മൊഴി നല്‍കി.

കിണറ്റില്‍ തള്ളി

കിണറ്റില്‍ തള്ളി

പിന്നീട് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്തിനുള്ള സമീപത്തുള്ള പുരയിടത്തിലെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ മൃതദേഹം തള്ളിയെന്നും യുവതി പോലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സന്തോഷിനേയും സജയനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

കോട്ടയം വെസ്റ്റ് എസ്എച്ച്ഒ നിര്‍മ്മല്‍ ബോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ കിണറ്റില്‍ പോലീസ് പരിശോധന നടത്തി.

മാലിന്യങ്ങള്‍ നീക്കി

മാലിന്യങ്ങള്‍ നീക്കി

കിണറ്റില്‍ അടിഞ്ഞ് കൂടി നില്‍ക്കുന്ന മാലിന്യം നീക്കി വെള്ളം വറ്റിച്ചും പരിശോധന നടത്തിയെങ്കിലും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.അതേസമയം കൊച്ചുമോന്‍റേതെന്ന് കരുതുന്ന രക്തതുള്ളികളും മുണ്ടും കണ്ടെത്തിയിട്ടുണ്ട്.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ കുറ്റം ചെയ്തെന്ന് സമ്മതിച്ചതായി പോലീസ് സമ്മതിച്ചു.അതേസമയം മരിച്ചെന്ന് പറയുന്ന യുവാവിന്‍റെ മൃതദേഹം എവിടെയെന്നത് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+