യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വിവാഹമോചനത്തെച്ചൊല്ലി

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാഞ്ഞങ്ങാട്: വലിയ പറമ്പ മാടക്കാലിലെ ഗംഗാധരന്റെ മകള്‍ മോറി(30)യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത് വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ബേക്കലിലെ സുജിത് അരവിന്ദനാണ് ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത്. എട്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മോറിയ സ്വന്തം വീട്ടിലാണ് ഏറെ കാലമായി താമസിക്കുന്നത്.

 crimeinnoida

അതിനിടെ വിവാഹമോചനത്തിനായി മോറിയ കുടുംബകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മോറിയ വിവാഹമോചനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.ഇതാണ് സുജിത്തിനെ ക്രൂരകൃത്യം നല്‍കി പ്രേരിപ്പിച്ചതെന്ന് മോറിയയില്‍ നിന്ന് മൊഴിയെടുത്ത ചന്തേര പൊലീസ് പറഞ്ഞു. ഈ മാസം 7ന് രാത്രിയാണ് സുജിത് വലിയപറമ്പയിലെ വീട്ടിലെത്തി മോറിയയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്

ഈ സമയത്ത് മോറിയയും അമ്മ മഹിജയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മോറിയയെ ആസ്പത്രിയില്‍ എത്തിച്ചത്. ചെറുവത്തൂരിലെ ആസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും എത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. സുജിത്തിനെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
husband try to kill his wife due to divorce

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്