എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയം; കേരളത്തില്‍ ഇല്ലാത്ത തീവ്രവാദം വളര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നു
സലഫി പണ്ഡിതന്‍ എംഎം അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പോലീസ് നടപടിയെയാണ് ഹൈദരാല് ശിഹാബ് തങ്ങള്‍ ചോദ്യം ചെയ്തത്.
കോഴിക്കോട്: കരിനിയമം ദുരുപയോഗം ചെയ്യുന്ന പോലീസിനെ നിയന്ത്രിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തുവാന്‍ കേരള പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടയ്ക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ കണ്‍വെന്‍ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സലഫി പണ്ഡിതന്‍ എംഎം അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പോലീസ് നടപടിയെയാണ് ഹൈദരാല് ശിഹാബ് തങ്ങള്‍ ചോദ്യം ചെയ്തത്.
മതപ്രബോധനവും പ്രചരണവും മൗലികവകാശമായിരിക്കെ യുഎപിഎ ചുമത്തി മുസ്ലിം മതപണ്ഡിതന്‍മാരെയും ന്യൂനപക്ഷസ്ഥാപനങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫ്
കരിനിയമത്തെ എക്കാലവും എതിര്‍ത്തിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പൊലീസിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായും അദേഹം ആരോപിച്ചു.

പോലീസ്
യുഎപിഎ ദുരുപയോഗം ചെയ്ത് ഇല്ലാത്ത തീവ്രവാദം കേരളത്തില്‍ വളര്‍ത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.

മതമൈത്രി
മതമൈത്രി നിലനില്‍ക്കുന്ന നാട്ടില്‍ ഭീകരത സൃഷ്ടിക്കാനുള്ള പോലീസിന്റെ ശ്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

മത പണ്ഡിതര്‍
മതപ്രബോധനവും പ്രചരണവും മൗലികവകാശമായിരിക്കെ യുഎപിഎ ചുമത്തി മുസ്ലിം മതപണ്ഡിതന്‍മാരെയും ന്യൂനപക്ഷസ്ഥാപനങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications