കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിന്റെ ഇര താനെന്ന് മാണി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ യഥാര്‍ത്ഥ ഇര താനാണെന്ന് ധനകാര്യമന്ത്രി കെഎം മാണി. മദ്യം നിരോധിക്കുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്നും മാണി വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മാണിയുടെ തുറന്ന് പറച്ചില്‍. മദ്യ നയം സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും മാണി പറയുന്നു.

KM Mani

മദ്യ നിരോധനം സംബന്ധിച്ച് മന്ത്രിസഭക്കുള്ളില്‍ തന്നെ വ്യക്തമായ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് മാണിയുടെ തുറന്ന് പറച്ചില്‍ മാണിക്ക് പിന്തുണയുമായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും രംഗത്തെത്തിയിട്ടുണ്ട്.

ഏഴായിരം കോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന് മദ്യ നിരോധനത്തിലൂടെ ഉണ്ടാകുന്നത്. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ അത് തന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ പ്രശ്‌നമാണെന്ന് പറയരുതെന്നും കെഎം മാണി പറയുന്നു.

തുടക്കത്തില്‍ ബാറുകള്‍ക്ക് അനുകൂല നിലപാടെടുത്ത എക്‌സൈസ് മന്ത്രി കെ ബാബു ഇപ്പോള്‍ നിലപാട് മാറ്റുകയും ചെയ്തു. ജനഹിതമാണ് മദ്യ നിരോധനം എന്നാണ് ബാബു ഇപ്പോള്‍ പറയുന്നത്. മാണിയുടെ തുറന്ന് പറച്ചിലിനെ ബാബു പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു .

English summary
I am the victim of liquor policy: KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X