കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവ ദാനം തനിക്കു പേടിയില്ലെന്ന് നവ്യാനായര്‍

  • By Sruthi K M
Google Oneindia Malayalam News

അവയവ ദാനത്തെ എന്തിനു പേടിക്കണം എന്നാണ് നമ്മുടെ മലയാളി പെണ്‍കുട്ടി നവ്യാനായര്‍ ചോദിക്കുന്നത്. അവയവ ദാനത്തിന്റെ മഹത്വം മലയാളിക്ക് പറഞ്ഞു കൊടുക്കാനും താരം മറന്നില്ല. എന്നാല്‍ മരണശേഷം മാത്രമേ നവ്യാനായര്‍ ഈ പണിക്ക് നില്‍ക്കുകയുള്ളൂ. നവ്യാനായര്‍ അവയവ ദാനത്തിനു ഒരുങ്ങുന്നു എന്നായിരിക്കും ഇപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായ സംശയം, അല്ലേ..

അതൊന്നും അല്ല നവ്യാനായര്‍ക്ക് പറയാന്‍ ഉള്ളത്. മരണശേഷം ദേഹത്തില്‍ നിന്നും അവയവം മറ്റൊരാള്‍ക്ക് നല്‍കുന്നത് നല്ല ഒരു കാര്യമാണെന്നാണ് നവ്യ പറഞ്ഞത്. ഇത് നവ്യ പറഞ്ഞിട്ട് വോണോ ജനങ്ങള്‍ക്ക് അറിയാന്‍ എന്ന ചോദ്യവും ഉണ്ടായിക്കാണും,അല്ലേ.. എന്തായാലും താരത്തിന്റെ വാക്കുകള്‍ നമുക്കൊന്നു കേട്ട് നോക്കാം. ജഡമായ ശരീരത്തില്‍ നിന്നും അവയവം എടുക്കുന്നതില്‍ ഭയക്കുന്ന ജനങ്ങളോടാണ് നവ്യക്ക് പറയാനുള്ളത്.

navya-nair

അവയവ ദാനത്തിന്റെ മഹത്വം മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും നവ്യ പറഞ്ഞു. എത്ര പണവും പ്രശസ്തിയും ഉണ്ടായാലും ശ്വാസം നിലയ്ക്കുന്നതു വരെ മാത്രമേ അതൊക്കെ ഉണ്ടാകൂ. അത് മരണശേഷം ശരീരത്തിന് ഒരു പ്രയോജനവും നല്‍കില്ല. അതുകൊണ്ട് മരണശേഷം അവയവം ദാനം ചെയ്യുവാന്‍ നമ്മള്‍ എന്തിനു മടിക്കണം എന്നും താരം ചോദിക്കുന്നു.

പലര്‍ക്കും അവയവം ദാനം ചെയ്യുക എന്നു കേള്‍ക്കുന്നതു തന്നെ ഭയമാണ്. സ്ത്രീകള്‍ രക്ത ദാനത്തിനു തയ്യാറായാല്‍ എതിര്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. മരണശേഷം അവയവം എടുക്കുന്നതു വഴി മുഖം വികൃതമാവും എന്ന ധാരണ പലര്‍ക്കും ഉണ്ട്. അതൊക്കെ വെറും തെറ്റാണ്. അവയവങ്ങള്‍ എടുത്തശേഷം യാതൊരു മാറ്റവും മൃതശരീരത്തിനു ഉണ്ടാകാത്ത തരത്തിലാണ് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നത്. അതുകൊണ്ടു ഭയക്കേണ്ട കാര്യമില്ല. മരിച്ചശേഷവും നമ്മുടെ ധര്‍മ്മവും കര്‍മ്മവും മൂലമാണ് നാം അറിയപ്പെടേണ്ടതെന്നും നവ്യാനായര്‍ പറഞ്ഞു.

English summary
actress navya nair says, iam not afraid of organ donation after death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X