Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോര്‍ജിനെ പോലെ 'തറ' പറയാന്‍ എനിക്ക് കഴിയില്ല'

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം ദിവസവും സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും കെ മുരളീധരന്‍ എംഎല്‍എയും ശീതയുദ്ധത്തില്‍ തന്നെ. കഴിഞ്ഞ ദിവസം ജോര്‍ജിനെ അമ്പലക്കാളയെന്ന് മുരളീധരന്‍ വിശേഷിപ്പിച്ചതിന് മുരളിയുടെ ഊളത്തരം നിര്‍ത്തണമെന്ന ആവശ്യവുമായി രാവിലെ ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി മുരളീധരന്‍ വീണ്ടും എത്തിയിരിക്കുന്നു.

പിസി ജോര്‍ജിനെ പോലെ തറവര്‍ത്തമാനം പറയാന്‍ കെ കരുണാകരന്റെ മകനായ തനിക്ക് കഴിയില്ലെന്ന മറുപടിയുമായാണ് മുരളീധരന്റെ രംഗപ്രവേശനം. ജോര്‍ജ് പറയുന്നത് വിലവയ്ക്കുന്നില്ലെന്നും മൈക്ക് കണ്ടാല്‍ എന്തും വിളിച്ചുപറയുന്നയാളാണ് ജോര്‍ജെന്നും മുരളീധരന് പറഞ്ഞു.

 k muraleedharan

കഴിഞ്ഞ ദിവസത്തെ പ്രയോഗം വീണ്ടും മുരളി ആവര്‍ത്തിച്ചു. ജോര്‍ജ് യു ഡി എഫിന് അപമാനമാണ്. മന്ത്രിസഭയെ നശിപ്പിക്കാന്‍ അകത്തു നിന്നു കുത്തുന്നയാളാണ് ജോര്‍ജ്. ജോര്‍ജിനെ പോലെയുള്ള അമ്പലക്കാളയെ പിടിച്ചുകെട്ടിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ജോര്‍ജിന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്‌കാരം എന്നെ അനുവദിക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമാനമായ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് രാവിലെ കെ മുരളീധരന്റെ ഊളത്തരം കെപിസിസി പിടിച്ചു നിര്‍ത്തണമെന്ന ആവശ്യവുമായി ജോര്‍ജ് രംഗത്ത് വന്നത്. 2004ല്‍ എകെ ആന്റണിക്ക് പാരവച്ചയാളാണ് മുരളീധരനെന്നും കമ്യൂണിസ്റ്റിന്റെ കാലു പിടിച്ച മുരളി കോണ്‍ഗ്രസിനെ വിട്ട് മറ്റൊരു പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചയാളാണെന്നും ജോര്‍ജ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+