തലശ്ശേരി: ബാങ്ക് ജീവനക്കാരിയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റതോ, മനപ്പൂര്‍വ്വം കൊന്നതോ?
കണ്ണൂര്‍: തലശ്ശേരി ഐഡിബിഐ ബാങ്ക് ജീവനക്കാരി വില്‍ന(31) ബാങ്കില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍. സെക്യൂരിറ്റി ജീവനക്കാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് വില്‍ന മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തിരുന്നു. തോക്ക് വൃത്തിയാക്കുന്നതിനിടയില്‍ പൊട്ടിയതാണ് എന്നായിരുന്നു മൊഴിയില്‍ പറഞ്ഞത്. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നത്തോടെയാണ് കേസില്‍ ദുരൂഹത ഉയരുന്നത്.

വെടിയേറ്റ് തലച്ചോര്‍ ചിന്നിചിതറിയാണ് വില്‍ന മരിച്ചത്. എന്നാല്‍ ഡബിള്‍ ബാരല്‍ ട്വല്‍വ് ബോര്‍ തോക്കില്‍ നിന്നും ഒരു മീറ്ററിന് അപ്പുറം നിന്ന് വെടിവെച്ചാല്‍ തലച്ചോര്‍ ചിന്നിചിതറാന്‍ സാധ്യത കുറവാണെന്നും, വെടിയുണ്ട തലച്ചോറില്‍ പതിച്ച് പരിക്ക് സംഭവിക്കൂ എന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുത്.
READ ALSO: ജൂലൈ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?
തലച്ചോര്‍ ചിന്നിചിതറണമെങ്കില്‍ ഒരു മീറ്റര്‍ അടുത്തു നിന്നും ഉന്നം വെച്ച് തോക്കു ചൂണ്ടിയാല്‍ മാത്രമേ ഇത്തരത്തില്‍ സംഭവിക്കൂ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോക്ക് ടെസ്റ്റ് ഫയര്‍ പരിശോധന നടത്തുമെന്നും തലശ്ശേരി സി ഐ പറഞ്ഞു.












Click it and Unblock the Notifications