ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളത്തിന് സമീപം കുഴിബോംബുകള്‍, എന്‍എസ്ജിയുടെ ആറംഗ സംഘം സ്ഥലത്തെത്തി, ബോംബ് നീര്‍വീര്യമാക്കിയില്ല

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കുറ്റിപ്പുറം പാലത്തിനു താഴെ ഭാരതപ്പുഴയോരത്ത് ഇന്നലെ കുഴിബോംബുകള്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പരിശോധനക്കായി ചെന്നൈയില്‍ നിന്നുള്ള നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍എസ്ജി) ആറംഗ വിദഗ്ധ സംഘം ഇന്നു രാവിലെ മലപ്പുറത്തെത്തി ബോംബുകള്‍ പരിശോധിച്ചു.

മലപ്പുറം ജില്ല ചുവന്ന് തുടങ്ങിയതായി സിപിഎം, മൂന്നുവര്‍ഷത്തിനുള്ളില്‍ 22% വളര്‍ച്ചയെന്ന് ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

അതേസമയം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ. ഇതിനടുത്താണ് കുഴിബോംബുകള്‍ കാണപ്പെട്ടത്. മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണിത്. ഇതെല്ലാം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി.

bomb1

കുറ്റിപ്പുറം പാലത്തിന് സമീപം കുഴിബോംബ് കണ്ടെത്തിയ സ്ഥലം പോലീസ് പരിശോധിക്കുന്നു

മലപ്പുറം പടിഞ്ഞാറ്റുംമുറി എആര്‍ ക്യാന്പിലേക്കു മാറ്റിയ കുഴി ബോംബുകള്‍ തല്‍ക്കാലം നീര്‍വീര്യമാക്കുന്നില്ലെന്നാണ് തീരുമാനം. ഇവ വിദഗ്ധമായി എന്‍എസ്ജി പരിശോധിച്ചു ശേഷമാണ് ഈ തീരുമാനമെടുത്തത്. ഉഗ്രശേഷിയുള്ള കുഴി ബോംബുകള്‍ സൈന്യം ഉപയോഗിക്കുന്നവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

bomb2

ഇതിനാല്‍ സൈനിക ഉദ്യോഗസ്ഥരെത്തി ബോംബുകള്‍ പരിശോധിച്ച ശേഷമേ തുടര്‍നടപടികളുണ്ടാകൂ. കണ്ടെടുത്ത കുഴി ബോംബുകളില്‍ പ്രത്യേക സീരിയല്‍ നന്പരുകള്‍ ഉള്ളതിനാല്‍ ഏതു സൈനിക കേന്ദ്രത്തില്‍ നിന്നുള്ളതാണെന്നു കണ്ടെത്താന്‍ എളുപ്പമാണ്. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ തകര്‍ക്കാന്‍ ശേഷിയുള്ളതാണിത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഇനത്തില്‍ ഉള്‍പ്പെടുന്ന കുഴി ബോംബുകളാണിത്. റിമോട്ട് സംവിധാനം ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ. എആര്‍ ക്യാന്പില്‍ അതീവസുരക്ഷയിലാണ് ബോംബുകള്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിനു പ്രത്യേക കാവലുമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബോംബുകള്‍ ഭാരതപ്പുഴയില്‍ ഏങ്ങനെയെത്തിയെന്നതില്‍ ദുരൂഹത തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരമാണ് പുഴയിലിറങ്ങവേ വളാഞ്ചേരി സ്വദേശിയായ യുവാവ്് മൈനുകളും അതിനടുത്തായി പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ബാഗും കണ്ടെത്തിയത്. അഞ്ചു മൈനുകളായിരുന്നു ഉണ്ടായിരുന്നത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കുറ്റിപ്പുറം പോലീസ് അറിയിച്ചതിനെ തുടര്‍ന്നു മലപ്പുറത്തു നിന്നു ബോംബ് സ്‌ക്വാഡ് എത്തി ബോംബുകള്‍ മലപ്പുറം എആര്‍ ക്യാന്പിലേക്കു മാറ്റുകയായിരുന്നു. പാലത്തിനു സമീപം അന്പതു മീറ്റര്‍ അകലെയായി അഞ്ചു മൈനുകളില്‍ ഒന്നു ഒരിടത്തും നാലെണ്ണം ഒന്നിച്ചും ചെറിയ മണല്‍കുഴിയിലാണ് കാണപ്പെട്ടത്.

സംഭവത്തെത്തുടര്‍ന്നു ഭാരതപ്പുഴയും പരിസരവും ബോംബ് പരിശോധന നടത്തുന്ന വിദഗ്ധ സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിശദമായ പരിശേധിച്ചു. പട്ടാള ക്യാമ്പുകളിലും അതിര്‍ത്തി രക്ഷാസൈനികരും ഉപയോഗിക്കുന്ന രീതിയിലുള്ളതാണ് മൈനുകളാണ് ഇവയെന്നു പോലീസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതേത്തുടര്‍ന്നു കൂടുതല്‍ അന്വേഷണത്തിനു സൈനിക കേന്ദ്രത്തിലേക്കു വിവരവും കൈമാറിയിരുന്നു. തൃശൂര്‍ റേഞ്ച് റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനയും നടത്തി. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമാണ് കുറ്റിപ്പുറത്തെ ഭാരതപ്പുഴയിലെ മിനിപമ്പ. ഇതിനടുത്താണ് കുഴിബോംബുകള്‍ കാണപ്പെട്ടത്. മലബാറിലേക്കുള്ള പ്രധാന സഞ്ചാരവഴിയുമാണിത്. ഇതെല്ലാം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
IED found near sabarimala pilgrimage center

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്