കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനന്ദയുടെ കൊലപാതകിയെ അറിയുമെങ്കില്‍ സ്വാമി പോലീസിനോട് പറയട്ടെ:തരൂര്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ച ആരോപണത്തിന് ശശി തരൂരിന്റെ ശക്തമായ മറുപടി. സുനന്ദയെ കൊന്നത് ആരെന്ന് തരൂരിന് അറിയാം എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നത്.
സുനന്ദയുടെ കൊലപാതകി ആരാണെന്ന് സുബ്രഹ്മണ്യം സ്വാമിക്ക് അറിയാമെങ്കില്‍ അത് പോലീസിനോടാണ് പറയേണ്ടതെന്നായിരുന്നു തരൂരിന്റെ പ്രതികരണം. അല്ലാതെ ട്വിറ്ററില്‍ എഴുതുകയല്ല വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യാടുഡേയുടെ ഓണ്‍ലൈന്‍ പതിപ്പിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Thasi Tharoor

കൊല്‍ക്കത്തയില്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യം സ്വാമി വിവാദ പരാമര്‍ശം നടത്തിയത്. സുനന്ദയെ കൊന്നത് തരൂരലല്ല. എന്നാല്‍ ആരാണ് കൊലപാതകം നടത്തിയതെന്നും അതിനുള്ള സഹായം ചെയ്തതെന്നും തരൂരിന് അറിയാം- സ്വാമി പറഞ്ഞു.
തരൂര്‍ നുണപറയുകയാണെന്നും സത്യം മറച്ചുവക്കുകയാണെന്നും സ്വാമി ആരോപിച്ചിരുന്നു. അതുകൊണ്ട് തരൂരിന് ജയിലില്‍ പോകേണ്ടി വരും. പക്ഷേ വധശിക്ഷ ലഭിക്കില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.
ശശി തരൂര്‍ ഗുരുവായൂരില്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന സമയത്താണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ദില്ലി പോലീസ് കണ്ടെത്തുന്നത്. ചികിത്സ പൂര്‍ത്തിയാക്കിയ തരൂര്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായില്ലെങ്കിലും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
സുനന്ദയുടെ ആന്തരീകാവയവങ്ങള്‍ രണ്ട് ദിവസത്തിനകം പരിശോധനക്കയക്കും എന്നാണ് ദില്ലി പോലീസ് അറിയിച്ചിട്ടുള്ളത്. തരൂരിനെ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ആരേയും ചോദ്യം ചെയ്യും എന്ന് മാത്രമാണ് ദില്ലി പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.
English summary
Shashi Tharoor: If Subramanian Swamy knows Sunanda Pushkar's killer, let him tell the cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X