പട്ടികവര്‍ഗ കോളനി നിവാസികളോട് അവഗണന; നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പട്ടികവര്‍ഗ കോളനി നിവാസികളോട് അവഗണന ,നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കരിവില്ലിക്കാവ്, പൂവ്വറമല പട്ടികവര്‍ഗ കോളനി നിവാസികളോട് കൊടുവള്ളി നഗരസഭ അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ കോളനി നിവാസികള്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ബിന്‍ തലാലിന്റെ അറസ്റ്റ് സൗദിക്ക് തിരിച്ചടി; ചോദ്യശരങ്ങളുമായി കോടീശ്വരന്‍മാര്‍

പ്രതിഷേധ മാര്‍ച്ച് പി ടി എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗക്കാര്‍ക്ക് 10 വര്‍ഷത്തോളം ഫണ്ട് നിഷേധിച്ചതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പി ടി എ റഹിം എംഎല്‍എ ആവശ്യപ്പെട്ടു. ഊരുകൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഇരു കോളനികളിലെയും 100ല്‍ പരം കുടുംബങ്ങള്‍ അണിനിരന്നു.

pattika

ഇരു കോളനികളിലെയും കരിമ്പാലന്‍ സമുദായത്തില്‍പ്പെട്ടവരെ 2003ല്‍ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നേരത്തെ കൊടുവള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നോ നിലവിലെ നഗരസഭയില്‍ നിന്നോ പട്ടികവര്‍ഗ ഫണ്ട് ലഭിച്ചിട്ടില്ല. പദ്ധതി വിഹിതമായും ഫണ്ട് കിട്ടിയിട്ടില്ല.

കൊടുവള്ളി നഗരസഭയില്‍ പട്ടികവര്‍ഗക്കാര്‍ ഇല്ലായെന്നും ഊരുകൂട്ടം എന്താണെന്ന് അറിയില്ലെന്നുമാണ് ട്രൈബല്‍ പ്രമോട്ടറോട് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും കോളനി കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചിരുന്നു.പി സി ഷാജി അധ്യക്ഷത വഹിച്ചു.

നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, കൗണ്‍സിലര്‍മാരായ കെ ശിവദാസന്‍, പി കെ ഷീബ, ബിജെപി മണ്ഡലം സെക്രട്ടറി ബിജു പടിപ്പുരക്കല്‍, എന്‍എസ്‌സി മലബാര്‍ മേഖല ജനറല്‍ സെക്രട്ടറി ഒ പി റഷീദ്, കരിമ്പാലന്‍ സമുദായ പ്രതിനിധി പി കെ ഗോപാലന്‍, ടി പി സി മുഹമ്മദ്, സി എം ഗോപാലന്‍, കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഊരുകൂട്ടം മൂപ്പന്‍ പി സി വാസു സ്വാഗതവുംപി സി ബാബു നന്ദിയും പറഞ്ഞു.

കെ ചെറിയേക്കന്‍, കെ ഷാജി, എം ടി രാജന്‍, കെ രാജേഷ്, പ്രമോദ് കരിവില്ലിക്കാവ്, പി ഷെലേഷ്, പി സി ലത എന്നിവര്‍ നേതൃത്വം നല്‍കി.

English summary
ignorance to schedule tribe colony natives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്