വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ത്തു
വടകര: കോഴിക്കോട് വടകരയില്‍ ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ത്തു. വടകരയിലെ അക്യൂറ മെഡിക്കല്‍ ഷോപ്പാണ് അടിച്ച് തകര്‍ത്തത്. ഐസിസ് ബന്ധം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഷോപ്പ് അടിച്ച് തകര്‍ത്തത്.
കോഴിക്കോട് ഐസിസ് ബന്ധം ആരോപിക്കപ്പെടുന്ന ഡോ ഇജാസ് ഇതേ പേരിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതായി ആരോപിച്ചാണ് മെഡിക്കല്‍ ഷോപ്പ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്്. ഗര്‍ഭിണിയായ ഭാര്യ, രണ്ടര വയസ്സുള്ള മകള്‍ എന്നിവര്‍ക്കൊപ്പം നാടുവിട്ട അബ്ദുള്‍ റഷീദും ഡോ. ഇജാസുമാണ് പാലക്കാട്ട് യാക്കരയിലുള്ള ഈസ, യഹ്യ എന്നിവരെ ഐസിസിനായി റിക്രൂട്ട് ചെയ്തതെന്നാണ് സംശയം.

ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയാണ് ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷ. മതം മാറിയ പാലക്കാട് യാക്കരയിലെ ഈസയെ വിവാഹം ചെയ്യുന്നതിന് ഒത്താശചെയ്തും അബ്ദുള്‍ റഷീദും ഇജാസുമാണ്. ക്രിസ്തു മതത്തില്‍ നിന്ന് മാറിയ സോണിയയാണ് ആയിഷയെന്ന പേരില്‍ അബ്ദുള്‍ റഷീദിന്റെ ഭാര്യയയാത്.
ഇജാസ് രണ്ട് വര്‍ഷം മുമ്പാണ് തിരുവള്ളൂരിലെ മെഡിക്കല്‍ സെന്ററില്‍ എത്തിയത്. ഇടക്കാലത്ത് ഇവിടെ ഇല്ലായിരുന്നെങ്കിലും വീണ്ടും വരികയായിരുന്നു. ഒന്നരമാസം മുമ്പാണ് ഇയാള്‍ ഇവിടെ നിന്നും പോയതെന്ന് സ്ഥാപന ഉടമ പോലീസിന് മൊഴി നല്‍കി. നേരിട്ടറിയാവുന്നവര്‍ക്കെല്ലാം ഇജാസിനെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.












Click it and Unblock the Notifications